---
title: "വടകരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു; ആവേശമായി ഉദ്ഘാടനം"
english_title: "LDF election committee office opens in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/349430/ldf-election-committee-office-opens-in-vadakara"
published_at: "2026-03-24T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c240460765c_VATA1.jpg"
keywords: []
---

# വടകരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു; ആവേശമായി ഉദ്ഘാടനം

> **Lead Summary:** **വടകര: [**വടകര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു. ലിങ്ക് റോഡിൽ സജ്ജമാക്കിയ ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [**വടകര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു. ലിങ്ക് റോഡിൽ സജ്ജമാക്കിയ ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായ സാന്നിധ്യമാകാൻ പുതിയ ഓഫീസിന്റെ പ്രവർത്തനം സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽഡിഎഫ് സ്ഥാനാർഥി എം കെ ഭാസ്‌കരൻ മുഖ്യാതിഥിയായിരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്ത് വിളിച്ചോതിയ പരിപാടിയിൽ ടി പി ബിനീഷ്, ആർ സത്യൻ, പി പ്രദീപ്‌കുമാർ, പി സോമസുന്ദരം, ടി എൻ കെ ശശീന്ദ്രൻ, എൻ എം ബിജു, സി കെ കരീം, റഫീഖ് അഴിയൂർ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/349430/ldf-election-committee-office-opens-in-vadakara)