---
title: "വിജയൻ മടപ്പള്ളിയുടെ 'സൂര്യതേജസ്വിനികൾ' പ്രകാശനം ചെയ്തു"
english_title: "'Suryathejaswinika' released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/349431/suryathejaswinika-released"
published_at: "2026-03-24T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2419e52d00_VATA2.jpg"
keywords: []
---

# വിജയൻ മടപ്പള്ളിയുടെ 'സൂര്യതേജസ്വിനികൾ' പ്രകാശനം ചെയ്തു

> **Lead Summary:** **മടപ്പള്ളി:[ **പ്രശസ്ത എഴുത്തുകാരൻ വിജയൻ മടപ്പള്ളിയുടെ പുതിയ കൃതി 'സൂര്യതേജസ്വിനികൾ' പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ഒഞ്ചിയം യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പ്രശസ്ത ഗായകൻ വി.ടി. മുരളി, കെ.എം. സത്യന് പുസ്തകത്തിന്റെ ആദ്യപ്രതി നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

## Article Content

**മടപ്പള്ളി:[ **പ്രശസ്ത എഴുത്തുകാരൻ വിജയൻ മടപ്പള്ളിയുടെ പുതിയ കൃതി 'സൂര്യതേജസ്വിനികൾ' പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ഒഞ്ചിയം യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പ്രശസ്ത ഗായകൻ വി.ടി. മുരളി, കെ.എം. സത്യന് പുസ്തകത്തിന്റെ ആദ്യപ്രതി നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

നന്മ സംസ്ഥാന പ്രസിഡന്റ് വിൽസൺ സാമുവൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശശി വള്ളിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഗോപാലകൃഷ്ണൻ, സത്യനാഥൻ കാവിൽ, ടി.കെ. വിജയരാഘവൻ, അജിത കൃഷ്ണ മുക്കാളി, അനിൽ ചോറോട്, ശശി കണ്ണുക്കര തുടങ്ങിയവർ പുസ്തകത്തെക്കുറിച്ചും രചയിതാവിനെക്കുറിച്ചും സംസാരിച്ചു.

മറുഭാഷണ പ്രസംഗത്തിൽ വിജയൻ മടപ്പള്ളി തന്റെ എഴുത്തുാനുഭവങ്ങൾ പങ്കുവെച്ചു. ചിന്ത പബ്ലിഷേഴ്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/349431/suryathejaswinika-released)