---
title: "ജനകീയ മുന്നണി സജ്ജം; വടകരയിൽ യുഡിഎഫ്-ആർഎംപിഐ സംയുക്ത തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു"
english_title: "UDF-RMPI Joint Election Committee Office begins operations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/349589/udf-rmpi-joint-election-committee-office-begins-operations"
published_at: "2026-03-25T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c37d8133f10_vatakara2.jpg"
keywords: []
---

# ജനകീയ മുന്നണി സജ്ജം; വടകരയിൽ യുഡിഎഫ്-ആർഎംപിഐ സംയുക്ത തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **വടകര: [ **വടകര നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് പിന്തുണയുള്ള ആർഎംപിഐ സ്ഥാനാർത്ഥി കെ.കെ. രമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് ഇലക്ഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു.

## Article Content

**വടകര: [ **വടകര നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് പിന്തുണയുള്ള ആർഎംപിഐ സ്ഥാനാർത്ഥി കെ.കെ. രമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് ഇലക്ഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു.

അടക്കാത്തെരു കോഫി ഹൗസിന് പിൻവശത്തായി ക്രമീകരിച്ചിരിക്കുന്ന പുതിയ ഓഫീസ് ഡോ. എം.കെ. മുനീറാണ് ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥാനാർത്ഥി കെ.കെ. രമയ്‌ക്കൊപ്പം പ്രമുഖ നേതാക്കളായ എം.സി. വടകര, പി.പി. ജാഫർ, എൻ. വേണു, കുളങ്ങര ചന്ദ്രൻ, അഡ്വ. ഐ. മൂസ എന്നിവർ പങ്കെടുത്തു.

മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കാണുന്നതിനും പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രധാന കേന്ദ്രമായി ഈ ഓഫീസ് പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/349589/udf-rmpi-joint-election-committee-office-begins-operations)