---
title: "അവകാശവാദ പോര്; മുൻ എംഎൽഎയുടെ വികസന അവകാശവാദം 'ശങ്കരാടി സ്റ്റൈൽ'; പരിഹാസവുമായി കുറ്റ്യാടി ആർജെഡി"
english_title: "RJD ridicules former MLA's development claims"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/349827/rjd-ridicules-former-mlas-development-claims"
published_at: "2026-03-26T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4e6309d498_vata2.jpg"
keywords: []
---

# അവകാശവാദ പോര്; മുൻ എംഎൽഎയുടെ വികസന അവകാശവാദം 'ശങ്കരാടി സ്റ്റൈൽ'; പരിഹാസവുമായി കുറ്റ്യാടി ആർജെഡി

> **Lead Summary:** **വില്യാപ്പള്ളി: [ **കുറ്റ്യാടി നിയോജകമണ്ഡലത്തിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ നടന്ന വികസന നേട്ടങ്ങളിൽ മുൻ എംഎൽഎ അവകാശവാദം ഉന്നയിക്കുന്നതിനെ പരിഹസിച്ച് ആർജെഡി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രംഗത്തെത്തി.

## Article Content

**വില്യാപ്പള്ളി: [ **കുറ്റ്യാടി നിയോജകമണ്ഡലത്തിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ നടന്ന വികസന നേട്ടങ്ങളിൽ മുൻ എംഎൽഎ അവകാശവാദം ഉന്നയിക്കുന്നതിനെ പരിഹസിച്ച് ആർജെഡി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രംഗത്തെത്തി.

മുൻ എംഎൽഎയുടെ ഈ അവകാശവാദം ‘വിയറ്റ്‌നാം കോളനി’ എന്ന സിനിമയിൽ എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് കൈരേഖ ഉയർത്തിക്കാട്ടുന്ന ശങ്കരാടിയുടെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് വില്യാപ്പള്ളിയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.

മണ്ഡലത്തിലെ യഥാർത്ഥ വികസന പ്രവർത്തനങ്ങളെ സ്വന്തം അക്കൗണ്ടിലാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ പരിഹാസ്യമാണെന്നും യോഗം വിലയിരുത്തി. കമ്മിറ്റി ചെയർമാൻ വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.എൻ. മനോജ്, ആയാടത്തിൽ രവീന്ദ്രൻ, നീലിയോട്ട് നാണു, കെ.കെ. സുരേഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു.

വികസന കാര്യങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് നേതാക്കൾ വ്യക്തമാക്കി. മലയിൽ ബാലകൃഷ്ണൻ, കെ.ടി. കൃഷ്ണൻ, പുഷ്പ ഒതയോത്ത്, സിന്ധു ഒ.എം തുടങ്ങി നിരവധി ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/349827/rjd-ridicules-former-mlas-development-claims)