---
title: "ജനസാഗരമായി പര്യടനം; ഷംസീർ ചോമ്പാലയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശോജ്ജ്വല തുടക്കം"
english_title: "Shamseer Chompala's campaign tour gets off to an exciting start"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350016/shamseer-chompalas-campaign-tour-gets-off-to-an-exciting-start"
published_at: "2026-03-27T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c62b98633d9_Shamseer_Chompalas_campaign_tour_gets_off_to_an_exciting_start.jpg"
keywords: []
---

# ജനസാഗരമായി പര്യടനം; ഷംസീർ ചോമ്പാലയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശോജ്ജ്വല തുടക്കം

> **Lead Summary:** ചോമ്പാല : എസ്ഡിപിഐ സ്ഥാനാർത്ഥിയായി വടകര നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ഷംസീർ ചോമ്പാലയുടെ സ്ഥാനാർത്ഥിപര്യടനം സ്വന്തം നാട് കൂടിയായ ചോമ്പാൽ ഹാർബറിൽ ആവേശോജ്വലമായി തുടക്കം കുറിച്ചു.

## Article Content

ചോമ്പാല : എസ്ഡിപിഐ സ്ഥാനാർത്ഥിയായി വടകര നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ഷംസീർ ചോമ്പാലയുടെ സ്ഥാനാർത്ഥിപര്യടനം സ്വന്തം നാട് കൂടിയായ ചോമ്പാൽ ഹാർബറിൽ ആവേശോജ്വലമായി തുടക്കം കുറിച്ചു.

കാലത്ത് 7 മണിക്ക് ചോമ്പാൽ ഹാർബറിൽ ആരംഭിച്ച പര്യടനം മുക്കാളി, കുഞ്ഞിപ്പള്ളി, കോറോത്ത് റോഡ്, അഴിയൂർ ഹൈസ്കൂൾ, ചുങ്കം, പൂഴിത്തല, മാഹി റെയിൽവേ സ്റ്റേഷൻ, ചിറയിൽ പീടിക തുടങ്ങിയ ടൗണുകളിൽ പര്യടനം നടത്തി.

സാലിം അഴിയൂർ, ഹാരിസ് സി എ, സമീർ കുഞ്ഞിപ്പള്ളി, മനാഫ് കുഞ്ഞിപ്പള്ളി, വാർഡ് മെമ്പർ സവാദ് വി പി, സഫീർ വൈക്കിലശ്ശേരി, അഷറഫ് വി എം, ഷമീർ കെ പി, റിയാസ് എം കെ,നവാസ് വരിക്കോളി, അഫ്താബ്, ഫിർദൗസ്, തുടങ്ങിയ നേതൃത്വങ്ങളോടൊപ്പം നിരവധി പ്രവർത്തകരും ഷംസീര്‍ ചോമ്പാലയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350016/shamseer-chompalas-campaign-tour-gets-off-to-an-exciting-start)