---
title: "കെ.ടി. മുഹമ്മദിന്റെ സ്മരണ പുതുക്കി സാംസ്കാരിക കൂട്ടായ്മ; വടകരയിൽ അനുസ്മരണ സമ്മേളനം"
english_title: "Vadakara renews the memory of KT Muhammad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350043/vadakara-renews-the-memory-of-kt-muhammad"
published_at: "2026-03-27T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c64418c1255_vata2.jpg"
keywords: []
---

# കെ.ടി. മുഹമ്മദിന്റെ സ്മരണ പുതുക്കി സാംസ്കാരിക കൂട്ടായ്മ; വടകരയിൽ അനുസ്മരണ സമ്മേളനം

> **Lead Summary:** **വടകര: [ **പ്രശസ്ത നാടകകൃത്ത് കെ.ടി. മുഹമ്മദിന്റെ സ്മരണ പുതുക്കി ഫസ്റ്റ് ബെൽ നാടക കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രമുഖ എഴുത്തുകാരൻ വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [ **പ്രശസ്ത നാടകകൃത്ത് കെ.ടി. മുഹമ്മദിന്റെ സ്മരണ പുതുക്കി ഫസ്റ്റ് ബെൽ നാടക കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രമുഖ എഴുത്തുകാരൻ വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്തു.

നാടകരംഗത്തെ കെ.ടി.യുടെ സമാനതകളില്ലാത്ത സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു. സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

കവി വീരാൻകുട്ടി, ടി.കെ. വിജയരാഘവൻ, പ്രേമൻ മേലടി, മണലിൽ മോഹനൻ എന്നിവർ കെ.ടി. മുഹമ്മദിന്റെ ജീവിതത്തെയും കൃതികളെയും കുറിച്ച് സംസാരിച്ചു. സുഗുണേഷ് കുറ്റിയിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ റസാഖ് കല്ലേരി നന്ദി രേഖപ്പെടുത്തി.

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350043/vadakara-renews-the-memory-of-kt-muhammad)