---
title: "'മുരടിപ്പ് മാറണം, വടകര ഉണരണം'; വടകരയുടെ വികസന മുരടിപ്പിന് മാറ്റം അനിവാര്യം ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി ഷംസീർ ചോമ്പാലയെ വിജയിപ്പിക്കുക -കെ ഷെമീർ"
english_title: "Change is essential for Vadakara's development stagnation. Strengthen alternative politics and make Shamseer Chombala victorious - K Shemir"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350257/change-is-essential-for-vadakaras-development-stagnation-strengthen-alternative-politics-and-make-shamseer-chombala-victorious-k-shemir"
published_at: "2026-03-28T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c79212bc181_Strengthen_alternative_politics_and_make_Shamseer_Chombala_victorious_-_K_Shemir.jpg"
keywords: []
---

# 'മുരടിപ്പ് മാറണം, വടകര ഉണരണം'; വടകരയുടെ വികസന മുരടിപ്പിന് മാറ്റം അനിവാര്യം ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി ഷംസീർ ചോമ്പാലയെ വിജയിപ്പിക്കുക -കെ ഷെമീർ

> **Lead Summary:** അഴിയൂർ: കാലങ്ങളായി ഇടത്- വലത് മുന്നണികൾ മാറി മാറി ഭരിച്ചിട്ടും വടകരയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി എസ് ഡി പി ഐ സ്ഥാനാർഥി ഷംസീർ ചോമ്പാലയെ വിജയിപ്പിക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി കെ ഷെമീർ ആവശ്യപ്പെട്ടു.

## Article Content

അഴിയൂർ: കാലങ്ങളായി ഇടത്- വലത് മുന്നണികൾ മാറി മാറി ഭരിച്ചിട്ടും വടകരയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി എസ് ഡി പി ഐ സ്ഥാനാർഥി ഷംസീർ ചോമ്പാലയെ വിജയിപ്പിക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി കെ ഷെമീർ ആവശ്യപ്പെട്ടു.

അഴിയൂരിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി വടകര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജന പ്രതിനിധികൾ കാര്യമായ ഒരു വികസനവും നടത്താതെ ജനദ്രോഹ നിലപാടുമായി മുന്നോട്ട് പോയപ്പോൾ സമരവും സംഘാടനവും പാര്‍ലമെന്ററി രാഷ്ട്രീയവും കോര്‍ത്തിണക്കി നാടിന്റെ സ്പന്ദനം മനസ്സിലാക്കി പൊതു പ്രവർത്തനം നടത്തുന്ന ഷംസീർ ചോമ്പാല എന്ത് കൊണ്ടും മണ്ഡലത്തിൽ യോഗ്യനായ വ്യക്തിയാണെന്നും വടകരയിലെ ദേശീയ പാത സമരം, ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ,തീരദേശ മേഖലയിലെ പ്രശ്നങ്ങൾ,മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ, വിദ്യാഭ്യാസ, സാംസ്കാരിക മേഖല ഉൾപ്പടെയുള്ള വിഷയങ്ങളിൽ കൃത്യമായി ഇടപെട്ട് ന്യായമായ പരിഹാരങ്ങൾക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന നിസ്വാർത്ഥ സേവകനായ അദ്ദേഹത്തിനെ തെരഞ്ഞെടുത്ത് വടകരയിൽ മാറ്റം കൊണ്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സമീർ കുഞ്ഞിപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ കമ്മിറ്റിയംഗം ഷാനവാസ് മാത്തോട്ടം,സ്ഥാനാർഥി ഷംസീർ ചോമ്പാല,മണ്ഡലം വൈസ് പ്രസിഡൻ്റ് സിദ്ദീഖ് പുത്തൂർ,മണ്ഡലം സെക്രട്ടറി ബഷീർ കെകെ,ജോ സെക്രട്ടറി അഫീറ ഷംസീർ,അഴിയൂർ ഗ്രമ പഞ്ചായത്ത് മെമ്പർ സബാദ് വിപി,ഹാരിസ് സിഎ എന്നിവർ സംസാരിച്ചു. മണ്ഡലം ജോയൻ്റ് സെക്രട്ടറി അൻസാർ യാസർ സ്വാഗതവും നവാസ് ഒഞ്ചിയം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350257/change-is-essential-for-vadakaras-development-stagnation-strengthen-alternative-politics-and-make-shamseer-chombala-victorious-k-shemir)