---
title: "പാറക്കൽ അബ്ദുള്ളയ്ക്കായി 24 ബൂത്തുകളും സജ്ജം; കുടുംബസംഗമങ്ങളുമായി രണ്ടാം ഘട്ടത്തിലേക്ക്"
english_title: "All 24 booths are ready for Parakkal Abdullah."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350259/all-24-booths-are-ready-for-parakkal-abdullah"
published_at: "2026-03-28T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7926005085_v2.jpg"
keywords: []
---

# പാറക്കൽ അബ്ദുള്ളയ്ക്കായി 24 ബൂത്തുകളും സജ്ജം; കുടുംബസംഗമങ്ങളുമായി രണ്ടാം ഘട്ടത്തിലേക്ക്

> **Lead Summary:** **ആയഞ്ചേരി:[ **വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ പ്രവർത്തനങ്ങൾ ആയഞ്ചേരിയിൽ അതിശക്തമായി മുന്നേറുന്നു.

## Article Content

**ആയഞ്ചേരി:[ **വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ പ്രവർത്തനങ്ങൾ ആയഞ്ചേരിയിൽ അതിശക്തമായി മുന്നേറുന്നു.

മണ്ഡലത്തിലെ ആകെ 24 ബൂത്തുകളിലും കൺവൻഷനുകൾ വിജയകരമായി പൂർത്തിയാക്കിയതോടെ ഒന്നാംഘട്ട ഗൃഹസന്ദർശന പരിപാടികളിലേക്ക് പ്രവർത്തകർ കടന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ വോട്ടർമാരെ നേരിൽ കാണുന്നതിനായി വിപുലമായ കുടുംബസംഗമങ്ങൾക്കും മണ്ഡലത്തിൽ തുടക്കമാകും.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ആയഞ്ചേരി പഞ്ചായത്ത് യുഡിഎഫ് അവലോകന യോഗം വെങ്ങളം റഷീദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.എം. മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ഇബ്രാഹീം മുറിച്ചാണ്ടി, ടി.എൻ. അബ്ദുനാസർ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

കണ്ണോത്ത് ദാമോദരൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, എം. മഹ്‌മൂദ്, തെക്കാണിയത്ത് കുഞ്ഞബ്ദുള്ള, യൂനുസ് ആനാണ്ടി, അനിൽ കുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കാൻ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350259/all-24-booths-are-ready-for-parakkal-abdullah)