---
title: "കളിയാവേശം പൂത്തുലയുന്നു; ഇരിങ്ങൽ സ്പോർട്സ് അക്കാദമി വോളിബോൾ കോച്ചിങ് ക്യാമ്പിന് തുടക്കമായി"
english_title: "Iringal Sports Academy Volleyball Coaching Camp Begins"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350414/iringal-sports-academy-volleyball-coaching-camp-begins"
published_at: "2026-03-29T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8d4ed3ba3c_Iringal_Sports_Academy_Volleyball_Coaching_Camp_Begins.jpg"
keywords: []
---

# കളിയാവേശം പൂത്തുലയുന്നു; ഇരിങ്ങൽ സ്പോർട്സ് അക്കാദമി വോളിബോൾ കോച്ചിങ് ക്യാമ്പിന് തുടക്കമായി

> **Lead Summary:** ഇരിങ്ങൽ: കായിക പ്രേമികൾക്ക് ആവേശമായി ഇരിങ്ങൽ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വോളിബോൾ കോച്ചിങ് ക്യാമ്പിന് തുടക്കമായി. ആൺകുട്ടികളും പെൺകുട്ടികളുമായി അറുപതോളം പേരാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.

## Article Content

ഇരിങ്ങൽ: കായിക പ്രേമികൾക്ക് ആവേശമായി ഇരിങ്ങൽ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വോളിബോൾ കോച്ചിങ് ക്യാമ്പിന് തുടക്കമായി. ആൺകുട്ടികളും പെൺകുട്ടികളുമായി അറുപതോളം പേരാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.

ക്യാമ്പിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഏപ്രിൽ 4-ന് അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റനുമായ ടോം ജോസഫ് നിർവഹിക്കും. ചടങ്ങിൽ വെച്ച് ദേശീയ യൂത്ത് വോളിബോൾ ചാമ്പ്യന്മാരായ കേരള ടീമിൽ അംഗമായിരുന്ന വിപാഷ ശശിയെ ആദരിക്കും.

ഡോ. ഷിംജിത്ത് എം., സുജിഷ വി. എന്നിവരാണ് ക്യാമ്പിന്റെ മുഖ്യ പരിശീലകർ. വരും തലമുറയിലെ മികച്ച വോളിബോൾ താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350414/iringal-sports-academy-volleyball-coaching-camp-begins)