---
title: "വില്യാപ്പള്ളിയിൽ എൽഡിഎഫ് പ്രചാരണ ബോർഡുകൾ തകർത്തു; സാമൂഹ്യവിരുദ്ധ നീക്കത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു!"
english_title: "LDF campaign boards vandalized in Villiyapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350580/ldf-campaign-boards-vandalized-in-villiyapally"
published_at: "2026-03-30T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca1981f1217_vata1.jpg"
keywords: []
---

# വില്യാപ്പള്ളിയിൽ എൽഡിഎഫ് പ്രചാരണ ബോർഡുകൾ തകർത്തു; സാമൂഹ്യവിരുദ്ധ നീക്കത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു!

> **Lead Summary:** **വടകര: [ **വില്യാപ്പള്ളിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു.

## Article Content

**വടകര: [ **വില്യാപ്പള്ളിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു.

മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള കൊളത്തൂർ, മലാരക്കൽ എന്നീ പ്രദേശങ്ങളിലാണ് ബോർഡുകൾ തകർക്കപ്പെടുകയും പോസ്റ്ററുകൾ കീറിയെറിയപ്പെടുകയും ചെയ്തത്. വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനും തിരഞ്ഞെടുപ്പ് അന്തരീക്ഷം തകർക്കാനുമാണ് ഇത്തരം സാമൂഹ്യവിരുദ്ധ നീക്കങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

സംഭവത്തിൽ എൽ.ഡി.എഫ് വില്യാപ്പള്ളി മേഖലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യപരമായ പ്രചാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

സമാധാനപരമായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും എൽ.ഡി.എഫ് പ്രാദേശിക നേതൃത്വം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350580/ldf-campaign-boards-vandalized-in-villiyapally)