---
title: "എസ് വൈ എസ് വടകര സോണ്‍ ഉണര്‍ത്തു  സമ്മേളനത്തിന് സമാപനം"
english_title: "sys vatakara  zone conference "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35060/sys-vatakara-zone-conference"
published_at: "2022-03-31T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245d6e956187_sys zone.jpg"
keywords: []
---

# എസ് വൈ എസ് വടകര സോണ്‍ ഉണര്‍ത്തു  സമ്മേളനത്തിന് സമാപനം

> **Lead Summary:** **വടകര : **സമസ്ത കേരള സുന്നി യുവജന സംഘം വടകര സോണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ച് നടന്ന ഉണര്‍ത്തു സമ്മേളനത്തിന് സമാപനം.

## Article Content

**വടകര : **സമസ്ത കേരള സുന്നി യുവജന സംഘം വടകര സോണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ച് നടന്ന ഉണര്‍ത്തു സമ്മേളനത്തിന് സമാപനം.

സമാപന സമ്മേളനം എസ് വൈ എസ് ജില്ലാ സെക്രട്ടറി മുനീര്‍ സഖാഫി ഓര്‍ക്കട്ടെരി ഉത്ഘാടനം ചെയ്തു. വി പി എം ഫൈസി വില്ല്യാപ്പള്ളിയുടെ അധ്യക്ഷത വഹിച്ചു. 'വഹാബി ഭീകരത' എന്ന വിഷയത്തെ കുറിച്ച് വഹാബ് സഖാഫി മമ്പാടും അഹ്ലുസ്സുന്ന :നവോത്ഥാനത്തിന്റെ നേരാവകാശികള്‍ എന്ന പ്രമേയത്തില്‍ മുഹമ്മദ് അലി കിനാലൂരും പ്രഭാഷണം നടത്തി.

അബ്ദു റഹ്മാന്‍ സഖാഫി, അസീസ് മാസ്റ്റര്‍ അഴിയൂര്‍, അബ്ദുസ്ലാം എന്‍. പി, ബഷീര്‍ സഅദി, സഅദുള്ള സഖാഫി, ഹാരിസ് സഖാഫി എന്നിവര്‍ സംബന്ധിച്ചു. ഹകീം സഖാഫി സ്വാഗതവും സലാം വി പി കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35060/sys-vatakara-zone-conference)