---
title: "കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശ തുടക്കം"
english_title: "K.K. Rama's candidate tour gets off to an exciting start"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350839/kk-ramas-candidate-tour-gets-off-to-an-exciting-start"
published_at: "2026-03-31T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cbe80994c53_kk_rama.jpg"
keywords: []
---

# കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശ തുടക്കം

> **Lead Summary:** അഴിയൂർ: യു ഡി എഫ് ആർ എം പി സ്ഥാനാർത്ഥി കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് മുക്കാളി ടൗണിൽ ആവേശ തുടക്കം. മുക്കാളി ടൗണിൽ റോഡ് വികസനം അടക്കം ഒട്ടെറെ കാര്യങ്ങൾ നടത്താൻ എം എൽ എ എന്ന നിലയിൽ പ്രവർത്തിച്ചതായി കെ കെ രമ സ്വീകരണ യോഗത്തിൽ പറഞ്ഞു ചോമ്പാൽ തുറമുഖത്ത് എന്നെ തടഞ്ഞതായി വ്യാജ പ്രചരണത്തിന് ബാലറ്റ് പേപ്പറിലൂടെ കണക്ക് ചോദിക്കണമെന്ന് അവർ സ്വീകരണ യോഗത്തിൽ പറഞ്ഞു.

## Article Content

അഴിയൂർ: യു ഡി എഫ് ആർ എം പി സ്ഥാനാർത്ഥി കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് മുക്കാളി ടൗണിൽ ആവേശ തുടക്കം. മുക്കാളി ടൗണിൽ റോഡ് വികസനം അടക്കം ഒട്ടെറെ കാര്യങ്ങൾ നടത്താൻ എം എൽ എ എന്ന നിലയിൽ പ്രവർത്തിച്ചതായി കെ കെ രമ സ്വീകരണ യോഗത്തിൽ പറഞ്ഞു ചോമ്പാൽ തുറമുഖത്ത് എന്നെ തടഞ്ഞതായി വ്യാജ പ്രചരണത്തിന് ബാലറ്റ് പേപ്പറിലൂടെ കണക്ക് ചോദിക്കണമെന്ന് അവർ സ്വീകരണ യോഗത്തിൽ പറഞ്ഞു.

യോഗം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ യു എ റഹീം അധ്യക്ഷത വഹിച്ചു. എൻ വേണു ,വി കെ അനിൽകുമാർ , പി പി ജാഫർ, പി ബാബുരാജ്, പ്രദീപ് ചോമ്പാല , പി പി ഇസ്മായിൽ,ടി സി രാമചന്ദ്രൻ , വി പി പ്രകാശൻ , കെ റംലത്ത്, ഹാരിസ് മുക്കാളി, ഷംസുദ്ദീൻ വെള്ളികുളങ്ങര, കെ പി രവീന്ദ്രൻ , കെ പി വിജയൻ , ഹാരിസ് മുക്കാളി, സി സുഗതൻ , പുരുഷു രാമത്ത്, നസീർ വിരോളി , എന്നിവർ സംസാരിച്ചു. കുഞ്ഞിപ്പള്ളി, അഴിയൂർ ചുങ്കം , മാഹി റെയിൽ വെ സ്റ്റേഷൻ, കോറോത്ത് റോഡ് വഴി കല്ലാമലയിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350839/kk-ramas-candidate-tour-gets-off-to-an-exciting-start)