---
title: "ഓർമ പുതുക്കി' പുതുപ്പണത്ത് വി. അസ്സൻ കുട്ടിയുടെ 73-ാമത് ചരമവാർഷികം ആചരിച്ചു "
english_title: "V. Assan Kutty's 73rd death anniversary observed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350941/v-assan-kuttys-73rd-death-anniversary-observed"
published_at: "2026-04-01T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccd1f0d8b27_vata2.jpg"
keywords: []
---

# ഓർമ പുതുക്കി' പുതുപ്പണത്ത് വി. അസ്സൻ കുട്ടിയുടെ 73-ാമത് ചരമവാർഷികം ആചരിച്ചു 

> **Lead Summary:** **വടകര:[ **പുതുപ്പണത്തും പരിസരങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച വി. അസ്സൻ കുട്ടിയുടെ 73-ാമത് ചരമവാർഷികം സി.പി.ഐ.എം പുതുപ്പണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.

## Article Content

**വടകര:[ **പുതുപ്പണത്തും പരിസരങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച വി. അസ്സൻ കുട്ടിയുടെ 73-ാമത് ചരമവാർഷികം സി.പി.ഐ.എം പുതുപ്പണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.

വടകരയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ നേതാവിന്റെ ഓർമ്മ പുതുക്കുന്നതിനായി രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും വൈകിട്ട് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

സി. എം. ഷാജി സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ലോക്കൽ കേന്ദ്രീകരിച്ച് നടന്ന പ്രകടനവും പൊതുയോഗവും കെ. പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി അസ്സൻ കുട്ടി നടത്തിയ പോരാട്ടങ്ങളെ യോഗം അനുസ്മരിച്ചു.

പി. ഗിരീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. കെ. വിനു, എ. പി. മോഹനൻ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350941/v-assan-kuttys-73rd-death-anniversary-observed)