---
title: "പരിശോധന ശക്തം; വടകരയിൽ ഫ്ലക്സ് ഷോപ്പുകൾക്കും സ്റ്റേഷനറി കടകൾക്കും പിഴ ചുമത്തി "
english_title: "Fines imposed on flux shops and stationery shops"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350946/fines-imposed-on-flux-shops-and-stationery-shops"
published_at: "2026-04-01T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccd38daa900_vata1.jpg"
keywords: []
---

# പരിശോധന ശക്തം; വടകരയിൽ ഫ്ലക്സ് ഷോപ്പുകൾക്കും സ്റ്റേഷനറി കടകൾക്കും പിഴ ചുമത്തി 

> **Lead Summary:** **വടകര: [ **നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വടകര നഗരസഭയും ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡും സംയുക്തമായി പരിശോധന നടത്തി.

## Article Content

**വടകര: [ **നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വടകര നഗരസഭയും ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡും സംയുക്തമായി പരിശോധന നടത്തി.

നഗരസഭാ പരിധിയിലെ എട്ടോളം ഫ്ലക്സ് പ്രിന്റിങ് സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഫ്ലക്സ് മെറ്റീരിയലുകളും ഉപയോഗിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടി.

പരിശോധന നടത്തിയതിൽ അഞ്ച് സ്ഥാപനങ്ങൾ നിരോധിത ഫ്ലക്സ് പ്രിന്റിങ് മെറ്റീരിയലുകൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തി. നിയമലംഘനം നടത്തിയ ഈ സ്ഥാപനങ്ങൾക്ക് പത്തായിരം രൂപ വീതം പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.

കൂടാതെ, നഗരത്തിലെ മൂന്ന് സ്റ്റേഷനറി ഷോപ്പുകളിൽ നിരോധിത പ്ലാസ്റ്റിക് കൊടിതോരണങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അവ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനയ്ക്ക് ഉദ്യോഗസ്ഥരായ അനിൽകുമാർ, വി.എം. പ്രസാദ്, കെ.പി. രമേശൻ, കെ.കെ. ഷീജ, കെ. ബിനോയി, ടി.കെ. സിന്ധു, പി. അജിന, പി. ഷാജിദ്, സീനത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350946/fines-imposed-on-flux-shops-and-stationery-shops)