---
title: "'ഇപ്പം പൊട്ടും'; വടകര, കൊയിലാണ്ടി ആര്‍ടി ഓഫീസുകളില്‍ ഇ മെയില്‍ വഴി ബോംബ് ഭീഷണി"
english_title: "Bomb threat received via email at Vadakara and Koyilandy RT offices"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351090/bomb-threat-received-via-email-at-vadakara-and-koyilandy-rt-offices"
published_at: "2026-04-02T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce08ea437d7_DDDD.jpg"
keywords: []
---

# 'ഇപ്പം പൊട്ടും'; വടകര, കൊയിലാണ്ടി ആര്‍ടി ഓഫീസുകളില്‍ ഇ മെയില്‍ വഴി ബോംബ് ഭീഷണി

> **Lead Summary:** വടകര : **[** വടകര, കൊയിലാണ്ടി ആര്‍ടി ഓഫീസുകളില്‍ ഇ മെയില്‍ വഴി ബോംബ് ഭീഷണി. മിനി സിവില്‍ സ്റ്റേഷനിലെ വടകര ആര്‍ടി ഓഫീസില്‍ രാവിലെ പത്തോടെയും ബപ്പന്‍കാട് റോഡിലെ ഡ്രീം മാളില്‍ പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി ആര്‍ടി ഓഫീസില്‍ പകല്‍പതിനൊ ന്നോടെയുമാണ് ഇ മെയില്‍ വഴി ഭീഷണിയെത്തിയത്.

## Article Content

വടകര : **[** വടകര, കൊയിലാണ്ടി ആര്‍ടി ഓഫീസുകളില്‍ ഇ മെയില്‍ വഴി ബോംബ് ഭീഷണി. മിനി സിവില്‍ സ്റ്റേഷനിലെ വടകര ആര്‍ടി ഓഫീസില്‍ രാവിലെ പത്തോടെയും ബപ്പന്‍കാട് റോഡിലെ ഡ്രീം മാളില്‍ പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി ആര്‍ടി ഓഫീസില്‍ പകല്‍പതിനൊ ന്നോടെയുമാണ് ഇ മെയില്‍ വഴി ഭീഷണിയെത്തിയത്.

ദ്രാവിഡ നാട് സര്‍ക്കാര്‍ പ്രവാസം, മദ്രാസ് ടൈഗേഴ്സ്, തമിഴ് വിടുതലൈ അമയിപ്പ്, തമിഴ്നാട് ലിബറേഷന്‍ ആര്‍മി, തമിഴ്നാട് റിട്രീവല്‍ ട്രൂപ്പ്‌സ് തുടങ്ങിയ ഗ്രൂപ്പു കളുടെ പേരിലാണ് സന്ദേശം എത്തിയത് .സി വില്‍ സ്റ്റേഷന്‍ പരിസരങ്ങളിലായി 13 ബോംബുകളുണ്ടെന്നും 1.10 ന് ഇവ പൊട്ടിത്തെറിക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഡ്രീം മാള്‍ കോമ്പൗണ്ടില്‍ 16 ഇടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നുമായിരുന്നു സന്ദേശം.

അധികൃതരുടെ പരാതിയില്‍ ഉടന്‍ സ്ഥലത്തെത്തിയ പൊലി സും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധിച്ചെങ്കി ലും ഒന്നും കണ്ടെത്താനായില്ല .വടകര ആര്‍ടിഒ പി രാജേഷ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. കൊയിലാണ്ടിയില്‍ എച്ച്.എസ്ഒ പി വിജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥല ത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351090/bomb-threat-received-via-email-at-vadakara-and-koyilandy-rt-offices)