---
title: "ഇ.വി. ശ്രീധരന്‍ വാര്‍ഷിക ദിനത്തില്‍ സൗഹൃദ കൂട്ടായ്മ അനുസ്മരണം നടത്തി"
english_title: "EVSreedharan commemorated on his anniversary with a friendly group"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351408/evsreedharan-commemorated-on-his-anniversary-with-a-friendly-group"
published_at: "2026-04-03T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfcb98649cd_VD.jpg"
keywords: []
---

# ഇ.വി. ശ്രീധരന്‍ വാര്‍ഷിക ദിനത്തില്‍ സൗഹൃദ കൂട്ടായ്മ അനുസ്മരണം നടത്തി

> **Lead Summary:** **ഒഞ്ചിയം : **കഥാകൃത്തും നോവലിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ ഇ.വി.ശ്രീധരന്‍റെ ഒന്നാം ചരമദിനത്തില്‍ അദ്ദേഹം അന്ത്യവിശ്രമം കൊളളുന്ന വളളിക്കാടിനടുത്ത് പടവത്തുംതാഴ പാലത്ത് നടന്ന അനുസ്മരണ പരിപാടി പിന്നണി ഗായകന്‍ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു.

## Article Content

**ഒഞ്ചിയം : **കഥാകൃത്തും നോവലിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ ഇ.വി.ശ്രീധരന്‍റെ ഒന്നാം ചരമദിനത്തില്‍ അദ്ദേഹം അന്ത്യവിശ്രമം കൊളളുന്ന വളളിക്കാടിനടുത്ത് പടവത്തുംതാഴ പാലത്ത് നടന്ന അനുസ്മരണ പരിപാടി പിന്നണി ഗായകന്‍ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു.

സാഹിത്യലോകത്ത് വേറിട്ട ശൈലിയുള്ള എഴുത്തുകാരനാണ് ഇവിയെന്ന് അദ്ദേഹം പറഞ്ഞു. ഇ.വി യുടെ സൗഹൃദ കൂട്ടായ്മ ജന്മനാടായ ചോമ്പാലില്‍ രൂപീകരിച്ച സംഘാടക സമിതിയാണ് പരിപാടി സംഘടിപ്പിച്ചത് .

പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന ചടങ്ങില്‍ ടി.കെ.വിജരാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സദാനന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി.സജ്ജയ് മുഖ്യാതിഥിയായി . പി.ബാബുരാജ് , ഇ.പി.ദാമോദരന്‍ , മഹേഷ് മംഗലാട് , വി.കെ.പ്രഭാകരന്‍ , പി.കെ.നാണു ,  എടയത്ത് ശ്രീധരന്‍ , തില്ലങ്കേരി ഗോവിന്ദന്‍ , ടി.ദേവി (മുന്‍ വനിതാ കമ്മീഷന്‍ അംഗം ) സി.സി.രാജന്‍ , സത്യന്‍ മാടാക്കര , ബാലകൃഷ്ണൻ ചെറുകര തുടങ്ങിയവര്‍ സംസാരിച്ചു.പുഷ്പാർചനയ്ക്ക് സൗഹൃദ കുട്ടായ്മ ഭാരവാഹികളായ എം കെ സുരേഷ്, തയ്യുള്ളതിൽ രാജൻ,പ്രദീപ് ചോമ്പാല , കെ പി സുനിൽകുമാർ , എം വി ജയപ്രകാശ്, എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരം കേന്ദ്രമാക്കി സാഹിത്യ പ്രവര്‍ത്തനം നടത്തിയ ഇ.വി.ശ്രീധരന് ജന്മനാട്ടില്‍ സാഹിത്യ സ്മാരകം പണിയണമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351408/evsreedharan-commemorated-on-his-anniversary-with-a-friendly-group)