---
title: "പോരാട്ടത്തിനൊപ്പം; നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാവണം: ഷംസീർ ചോമ്പാല"
english_title: "Management should be ready to accept the reasonable demands of nurses: Shamseer Chombala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351561/management-should-be-ready-to-accept-the-reasonable-demands-of-nurses-shamseer-chombala"
published_at: "2026-04-04T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0f3ff37005_SRTY.jpg"
keywords: []
---

# പോരാട്ടത്തിനൊപ്പം; നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാവണം: ഷംസീർ ചോമ്പാല

> **Lead Summary:** വടകര :**[** വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നടക്കുന്ന നഴ്സുമാരുടെ സമരപ്പന്തൽ എസ്ഡിപിഐ വടകര നിയോജക മണ്ഡലം സ്ഥാനാർഥി ഷംസീർ ചോമ്പാല സന്ദർശിച്ചു. മിനിമം വേദനം ആവശ്യപ്പെട്ടു നടക്കുന്ന സമരം തീർത്തും ന്യായമാണെന്നും ഹോസ്പിറ്റലിനെ നിലനിർത്തുന്നതിൽ നേഴ്സുമാരുടെ സേവനം വിലമതിക്കാനാവാത്ത താണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

വടകര :**[** വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നടക്കുന്ന നഴ്സുമാരുടെ സമരപ്പന്തൽ എസ്ഡിപിഐ വടകര നിയോജക മണ്ഡലം സ്ഥാനാർഥി ഷംസീർ ചോമ്പാല സന്ദർശിച്ചു. മിനിമം വേദനം ആവശ്യപ്പെട്ടു നടക്കുന്ന സമരം തീർത്തും ന്യായമാണെന്നും ഹോസ്പിറ്റലിനെ നിലനിർത്തുന്നതിൽ നേഴ്സുമാരുടെ സേവനം വിലമതിക്കാനാവാത്ത താണെന്നും അദ്ദേഹം പറഞ്ഞു.

നഴ്സുമാരുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാവാത്ത പക്ഷം നഴ്സുമാരോടൊപ്പം ചേർന്ന് ജനകീയ സമരത്തിന് എസ്ഡിപിഐയും പങ്ക് ചേരുമെന്നും ഷംസീർ ചോമ്പാല പറഞ്ഞു. മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, ഷാജഹാൻ പി വി, ഷമീർ കെ പി,ഷബീർ നാദാപുരം റോഡ്, അർഷാദ് കണ്ണൂക്കര, നിസ്താർ വടകര മൻഷൂദ് പി കെ, എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351561/management-should-be-ready-to-accept-the-reasonable-demands-of-nurses-shamseer-chombala)