---
title: "കെ.കെ. രമയുടെ വിജയത്തുടക്കം; വടകരയിൽ ഇന്ന് താരപ്രചാരകരുടെ നിര, ശിവകുമാറും തരൂരും എത്തുന്നു"
english_title: "K.K. Rama's victory; Star campaigners line up in Vadakara today, Shivakumar and Tharoor arrive"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351656/kk-ramas-victory-star-campaigners-line-up-in-vadakara-today-shivakumar-and-tharoor-arrive"
published_at: "2026-04-05T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1f724c6c24_srte.jpg"
keywords: []
---

# കെ.കെ. രമയുടെ വിജയത്തുടക്കം; വടകരയിൽ ഇന്ന് താരപ്രചാരകരുടെ നിര, ശിവകുമാറും തരൂരും എത്തുന്നു

> **Lead Summary:** വടകര : **[** വടകരയിലെ യുഡിഎഫ്-ആർഎംപിഐ സ്ഥാനാർത്ഥി കെ.കെ. രമയുടെ വിജയപ്രതീക്ഷകൾ വാനോളമുയർത്തി ദേശീയ നേതാക്കൾ ഇന്ന് മണ്ഡലത്തിലെത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരും ഇന്ന് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

## Article Content

വടകര : **[** വടകരയിലെ യുഡിഎഫ്-ആർഎംപിഐ സ്ഥാനാർത്ഥി കെ.കെ. രമയുടെ വിജയപ്രതീക്ഷകൾ വാനോളമുയർത്തി ദേശീയ നേതാക്കൾ ഇന്ന് മണ്ഡലത്തിലെത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരും ഇന്ന് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

 രാവിലെ 11 മണിക്ക് വടകര എടോടിയിൽ നിന്ന് താഴെയങ്ങാടി ബസാർ വരെ നടക്കുന്ന റോഡ് ഷോയിൽ ശശി തരൂർ പങ്കെടുക്കും. സ്ഥാനാർത്ഥി കെ.കെ. രമയും ശ്രീനാദേവി കുഞ്ഞമ്മയും റോഡ് ഷോയിൽ റോഡ് ഷോയിൽ പങ്കാളിയാവും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓർക്കാട്ടേരി ചന്ത മൈതാനിയിൽ നടക്കുന്ന മഹാസമ്മേളനത്തിൽ ഡി.കെ. ശിവകുമാർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351656/kk-ramas-victory-star-campaigners-line-up-in-vadakara-today-shivakumar-and-tharoor-arrive)