---
title: "വടകരയിൽ ആവേശം വാനോളം; കെ.കെ. രമയ്ക്കായി റോഡ് ഷോയിൽ ശശി തരൂരും നേതാക്കളും"
english_title: "Excitement in Vadakara is sky high; Shashi Tharoor and leaders in road show for KK Rama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351708/excitement-in-vadakara-is-sky-high-shashi-tharoor-and-leaders-in-road-show-for-kk-rama"
published_at: "2026-04-05T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d2349acc71b_dtesr.jpg"
keywords: []
---

# വടകരയിൽ ആവേശം വാനോളം; കെ.കെ. രമയ്ക്കായി റോഡ് ഷോയിൽ ശശി തരൂരും നേതാക്കളും

> **Lead Summary:** വടകര:**[**അസംബ്ലി മണ്ഡലം യു.ഡി.എഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ. രമയുടെ പ്രചാരണ പരിപാടികൾക്ക് കരുത്തേകി വമ്പൻ റോഡ് ഷോ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും പ്രമുഖ വാഗ്മിയുമായ ശശി തരൂർ റോഡ് ഷോയിൽ പങ്കെടുത്തത് പ്രവർത്തകരിൽ വലിയ ആവേശം പകർന്നു.

## Article Content

വടകര:**[**അസംബ്ലി മണ്ഡലം യു.ഡി.എഫ് - ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ. രമയുടെ പ്രചാരണ പരിപാടികൾക്ക് കരുത്തേകി വമ്പൻ റോഡ് ഷോ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും പ്രമുഖ വാഗ്മിയുമായ ശശി തരൂർ റോഡ് ഷോയിൽ പങ്കെടുത്തത് പ്രവർത്തകരിൽ വലിയ ആവേശം പകർന്നു.

ശശി തരൂരിന് പുറമെ ശ്രീനാദേവി കുഞ്ഞമ്മ, എൻ. വേണു, കോട്ടയിൽ രാധാകൃഷ്ണൻ, എൻ.പി. അബ്ദുല്ല ഹാജി തുടങ്ങിയ പ്രമുഖ നേതാക്കൾ റോഡ് ഷോയിൽ അണിനിരന്നു.

എടോടി മുൻസിപ്പൽ ഓഫീസിന് സമീപത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുടർന്ന് വടകര നഗരത്തിലൂടെ സഞ്ചരിച്ച് താഴെയങ്ങാടി കോതിബസാറിൽ സമാപിച്ചു. വടകരയുടെ വിവിധ ഭാഗങ്ങളിൽ വൻ ജനക്കൂട്ടമാണ് കെ.കെ. രമയെ കാണാനും പിന്തുണയറിയിക്കാനും തടിച്ചുകൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351708/excitement-in-vadakara-is-sky-high-shashi-tharoor-and-leaders-in-road-show-for-kk-rama)