---
title: "ലക്ഷ്യം സമഗ്ര വികസനം;വടകരയുടെ മുഖച്ഛായ മാറ്റാൻ എം.കെ. ഭാസ്കരൻ"
english_title: "The goal is comprehensive development; M.K. Bhaskaran to change the face of Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351856/the-goal-is-comprehensive-development-mk-bhaskaran-to-change-the-face-of-vadakara"
published_at: "2026-04-06T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d371bfd33fb_fgdhfgh.jpg"
keywords: []
---

# ലക്ഷ്യം സമഗ്ര വികസനം;വടകരയുടെ മുഖച്ഛായ മാറ്റാൻ എം.കെ. ഭാസ്കരൻ

> **Lead Summary:** വടകര: **[**വടകര മണ്ഡലത്തിൽ നിരവധിയായ വികസന പ്രശ്‌നങ്ങളുണ്ടെന്നും വടകരയുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും എൽഡിഎഫ് സ്ഥാനാർഥി എം കെ ഭാസ്കരൻ. വടകര -പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ കാൻ ഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വടകര: **[**വടകര മണ്ഡലത്തിൽ നിരവധിയായ വികസന പ്രശ്‌നങ്ങളുണ്ടെന്നും വടകരയുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും എൽഡിഎഫ് സ്ഥാനാർഥി എം കെ ഭാസ്കരൻ. വടകര -പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ കാൻ ഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ നിരവധിയായ വികസന മുന്നേറ്റങ്ങൾ ഉണ്ടാക്കിയെങ്കിലും സമാനമായ രീതിയിൽ മുന്നേറാൻ വടകരക്ക് കഴിഞ്ഞില്ല. എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടാൽ വടകരയുടെ സമഗ്ര വികസനത്തിനായി നേതൃപരമായ പങ്കുവഹിക്കും.

1000 ലേറെ തൊഴിലാളികൾ ജോലിചെയ്യുന്ന ചോമ്പാല ഹാർബറിൽ പ്രാഥമിക സൗകര്യങ്ങളുടെ കുറവുണ്ട്. മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. അടിഞ്ഞുകൂടിയ മണൽ നീക്കാത്തത് തൊഴിലാളികൾക്ക് പ്രയാസം സൃഷ്‌ടിക്കുന്നു ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമംനടത്തും.

മടപ്പള്ളി ഗവ. കോളേജിൽ ആധുനിക രീതിയിലുള്ള കോഴ്‌സുകൾ ആരംഭിക്കും. ചുറ്റുമതിൽ നിർമിക്കാ നാവശ്യമായ നടപടികളും ഗ്രൗണ്ട് ഉന്നതനിലവാരത്തിലേക്ക് ഉയർത്തു ന്നതിനും ഇടപെടൽ നടത്തും. വടകര ചേലക്കാട് റോഡ് പ്രവൃത്തി വട കര ഭാഗത്ത് നടപ്പിലായില്ല. ഇതിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. വടകര മണ്ഡലത്തിലെ ടൂറിസ്റ്റ് കേന്ദ്ര ങ്ങളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ടിന് രൂപം നൽകും. വടകരയിൽ കളരി അക്കാദമി യാഥാർഥ്യമാക്കും. കൈത്തറി മേഖലയിലെ നിലവിലെ പ്രശ്‌നങ്ങൾ പഠിച്ച് അതിന് പരിഹാ രം കണ്ടെത്തും.

വടകരയിലെ ബസ് സ്‌റ്റാഡുകൾ നവീകരിക്കും. കുടിവെള്ള പ്രശ്ന ത്തിന് ശാശ്വതപരിഹാരം കാണും. പദ്ധതികൾ നടപ്പിലാക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെ വിദഗ് ധരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെ ടുത്തി മിഷന് രൂപം നൽകും. ഏത് രംഗത്താണോ പോരായ്മകളുള്ളത് കൂട്ടായ ഇടപെടലുകളിലൂടെ അതി ന് പരിഹാരം കാണും. ഒ കെ വിനോദ് അധ്യക്ഷനായി. പി കെ വിജേഷ് സ്വാഗതവും പി രാജീവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351856/the-goal-is-comprehensive-development-mk-bhaskaran-to-change-the-face-of-vadakara)