---
title: "കെ കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അട്ടപ്പാടിയിൽ നിന്ന് സംഘമെത്തി"
english_title: "A group from Attappadi arrived for K.K. Rama's election campaign."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/351945/a-group-from-attappadi-arrived-for-kk-ramas-election-campaign"
published_at: "2026-04-06T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3e7aec899c_rama.jpg"
keywords: []
---

# കെ കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അട്ടപ്പാടിയിൽ നിന്ന് സംഘമെത്തി

> **Lead Summary:** **വടകര : **അട്ടപ്പാടി അഗളിയിൽ നിന്നാണ് ആദിവാസി ഗോത്ര സമൂഹത്തിൽപ്പെട്ട പതിനൊന്നോളം പേർ വടകരയിലെത്തി കെ കെ രമയുടെ പ്രചരണ പ്രവർത്തനങ്ങൾ പങ്കാളിയായത്.

## Article Content

**വടകര : **അട്ടപ്പാടി അഗളിയിൽ നിന്നാണ് ആദിവാസി ഗോത്ര സമൂഹത്തിൽപ്പെട്ട പതിനൊന്നോളം പേർ വടകരയിലെത്തി കെ കെ രമയുടെ പ്രചരണ പ്രവർത്തനങ്ങൾ പങ്കാളിയായത്.

സ്വന്തം ഭൂമിയിൽ അന്യവൽക്കരിക്കപ്പെടുന്ന ആദിവാസി സമൂഹത്തിൻ്റെ ഭൂമിയുമായി ബന്ധപ്പെട്ടതും ജീവിത സാഹചര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിയമസഭയിൽ ശക്തമായ അവതരിപ്പിക്കുകയും അട്ടപ്പാടിയിൽ എത്തി സമര പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്തതിന്റെ ഭാഗമായാണ് ഈ സംഘം ഇവിടെ എത്തിയത്.

11 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത് . ടി ആർ ചന്ദ്രൻ ,ശിവദാസ് രാജു, ചിത്രവേണി,ഷെല്ലി,മാരുതി ,ശാന്തി,മുത്തു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത് ഇന്നലെ രണ്ടുമണിക്ക് ഇവർ വടകരയിൽ എത്തി ചേർന്നു.കാലത്ത് 7 മണിക്കാണ് ട്രാവലറിൽ സംഘം യാത്ര പുറപ്പെട്ടത്. 

ഓർക്കാട്ടേരിയിൽ ഡി.കെ.ശിവകുമാർ പങ്കെടുത്ത റാലിസ്ഥലത്ത് വെച്ചാണ് ഇവർ കെ കെ രമയെ കാണുന്നത് വേദിയിൽ ഗോത്ര ഗാനങ്ങൾ പാടി എല്ലാ ആശംസകളും നേർന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/351945/a-group-from-attappadi-arrived-for-kk-ramas-election-campaign)