---
title: "ആവേശക്കടൽ ;തീരദേശത്ത് എം.കെ. ഭാസ്കരന്റെ റോഡ് ഷോ"
english_title: "A sea of ​​excitement; MK Bhaskaran's road show in the coastal areas"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/352000/a-sea-of-excitement-mk-bhaskarans-road-show-in-the-coastal-areas"
published_at: "2026-04-07T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4981d08a84_REYTU.jpg"
keywords: []
---

# ആവേശക്കടൽ ;തീരദേശത്ത് എം.കെ. ഭാസ്കരന്റെ റോഡ് ഷോ

> **Lead Summary:** വടകര :**[** വടകര തീരദേശങ്ങളിൽ ആവേശത്തിരയായി എൽഡിഎഫ് സ്ഥാനാർഥി എം കെ ഭാസ്കരന്റെ റോഡ്ഷോ. മാറാനുറച്ച വടകരക്ക് കരുത്തുപകർന്ന ഷോയിൽ യുവതയുടെ വൻ പങ്കാളിത്തമായിരുന്നു. തീരദേശവാസികളെ അവഗണിച്ച വടകര എംഎൽഎയുടെ നടപടിക്കെതിരെയുള്ള പ്രതിഷേധം കൂടിയായി തീരദേശ റോഡ് ഷോ.

## Article Content

വടകര :**[** വടകര തീരദേശങ്ങളിൽ ആവേശത്തിരയായി എൽഡിഎഫ് സ്ഥാനാർഥി എം കെ ഭാസ്കരന്റെ റോഡ്ഷോ. മാറാനുറച്ച വടകരക്ക് കരുത്തുപകർന്ന ഷോയിൽ യുവതയുടെ വൻ പങ്കാളിത്തമായിരുന്നു. തീരദേശവാസികളെ അവഗണിച്ച വടകര എംഎൽഎയുടെ നടപടിക്കെതിരെയുള്ള പ്രതിഷേധം കൂടിയായി തീരദേശ റോഡ് ഷോ.

ചോമ്പാൽ ഹാർബറിന്റെ ശോച്യാവസ്ഥക്കെതിരെ എംഎൽഎ ക്കെതിരെയുള്ള വികാരവും റോഡ് ഷോയിൽ പ്രകടമായി. കടലിന്റെ മക്കളെ ചേർത്ത് പിടിച്ച ഇടതുപക്ഷത്തിന് കരുത്തേകണമെന്ന് അഭ്യർഥിച്ചുനടന്ന റോഡ്ഷോ പൂഴിത്തലയിൽ നിന്നാരംഭിച്ച് കുഞ്ഞിപ്പള്ളി, ചോമ്പാൽ ഹാർബർ, മാടാക്കര,അറക്കൽ, കല്ലിന്റവിട, മുട്ടുങ്ങൽ ബിച്ച്, കൂരിയാടി, കുരിയാടി വടകര, മുകച്ചേരി, താഴെ അങ്ങാടി, കൊയിലാണ്ടി വളപ്പ്. പുറങ്കര എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം അഴിത്തലയിൽ സമാപിച്ചു.

തുടർന്ന് വടകര യിൽ നടന്ന നുറുകണക്കിനാളു കൾ പങ്കെടുത്ത റോഡ്ഷോയും ആവേശമായി. സ്ഥാനാർഥിക്കൊപ്പം സി ഭാസ്ക രൻ, ടി പി ബിനീഷ്, എ ടി ശ്രീധ രൻ, എൻ എം ബിജു, വി കെ സന്തോഷ് കുമാർ, പി ശ്രീധരൻ, പി സോമശേഖരൻ തുടങ്ങിയവരുമുണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/352000/a-sea-of-excitement-mk-bhaskarans-road-show-in-the-coastal-areas)