---
title: " തൊഴിലാളി ക്ഷേമത്തില്‍ മികവ് പുലര്‍ത്തി വടകര ഫാമിലി വെഡിങ് സെന്റര്‍"
english_title: "Vadakara Family Wedding Center excels in worker welfare"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35284/vadakara-family-wedding-center-excels-in-worker-welfare"
published_at: "2022-04-01T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62472b94369ef_cm award photo.jpg"
keywords: []
---

#  തൊഴിലാളി ക്ഷേമത്തില്‍ മികവ് പുലര്‍ത്തി വടകര ഫാമിലി വെഡിങ് സെന്റര്‍

> **Lead Summary:** **വടകര: **തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമാണ് വടകര. തൊഴിലാളി ക്ഷേമത്തിലും തൊഴില്‍ നിയമ പാലനത്തിലും മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ വടകരക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഫാമിലി വെഡിങ് സെന്റര്‍.

## Article Content

**വടകര: **തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമാണ് വടകര. തൊഴിലാളി ക്ഷേമത്തിലും തൊഴില്‍ നിയമ പാലനത്തിലും മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ വടകരക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഫാമിലി വെഡിങ് സെന്റര്‍.

താഴിലാളി ക്ഷേമത്തിലും തൊഴില്‍ നിയമ പാലനത്തിലും മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ എക്‌സലന്‍സ് പുരസ്‌കാരമായ വജ്ര അവാര്‍ഡ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ലേബര്‍ സെക്രട്ടറി ശ്രീമതി മിനി ആന്റണി ഐഎഎസ്സില്‍ നിന്നും ഫാമിലി വടകര ജനറല്‍ മാനേജര്‍ സൈബത് ഏറ്റുവാങ്ങി.

ഫാമിലിയുടെ മറ്റു ബ്രാഞ്ചുകളായ മഞ്ചേരി ഫാമിലിയും മേപ്പാടി ഫാമിലിയും അവര്‍ഡിന് അര്‍ഹരായിരുന്നു. സംസ്ഥാനത്തെ വാണിജ്യ വ്യാവസായ സ്ഥാപനങ്ങളെ കൂടുതല്‍ തൊഴില്‍ സൗഹൃദമാക്കുന്നതിനും തൊഴിലിടങ്ങളെ മികവിന്റെ അടിസ്ഥാനത്തില്‍ ആദരിക്കുന്നതിനുമായി 2017 മുതലാണ് തൊഴില്‍ വകുപ്പ് ഗ്രേഡിംഗ്്് വഴി പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35284/vadakara-family-wedding-center-excels-in-worker-welfare)