---
title: "'ഗുരുനാഥനൊപ്പം ഹൃദയപൂര്‍വ്വം ടി ജയചന്ദ്രന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ്"
english_title: "Farewell to Headmaster T Jayachandran Master -vilathapuram school "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35292/farewell-to-headmaster-t-jayachandran-master-vilathapuram-school"
published_at: "2022-04-01T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624736caba60f_suveeran.jpg"
keywords: []
---

# 'ഗുരുനാഥനൊപ്പം ഹൃദയപൂര്‍വ്വം ടി ജയചന്ദ്രന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ്

> **Lead Summary:** വില്യാപ്പള്ളി : വിലാതപുരം എല്‍ പി സ്‌കൂളില്‍ 38 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യാപകന്‍ ടി ജയചന്ദ്രന്‍ മാസ്റ്ററുടെ യാത്രയയപ്പ് വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. മാര്‍ച്ച് 31 ന് വാര്‍ഡ് മെമ്പര്‍ ബീന കല്ലിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ സുവീരന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

വില്യാപ്പള്ളി : വിലാതപുരം എല്‍ പി സ്‌കൂളില്‍ 38 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യാപകന്‍ ടി ജയചന്ദ്രന്‍ മാസ്റ്ററുടെ യാത്രയയപ്പ് വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. മാര്‍ച്ച് 31 ന് വാര്‍ഡ് മെമ്പര്‍ ബീന കല്ലിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ സുവീരന്‍ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ചന്ദ്രശേഖരന്‍ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ശ്രീമതി. ശാന്തകുമാരി ഉപഹാരസമര്‍പ്പണം നടത്തി. ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് ശ്രീമതി എം ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

2021 22 വര്‍ഷത്തെ എല്‍ എസ് എസ് വിജയികളെ ചടങ്ങില്‍ ആദരിച്ചു. സീന ടി പി, സമീര്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ കെ ടി കെ, ദാമോദരന്‍ മരക്കാട്ടേരി, ചന്ദ്രന്‍ പി കെ, സജിത എം, ഗംഗാധരന്‍ മാസ്റ്റര്‍, ശാന്ത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ച ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് രജീഷ് എം കെ സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍  ബാബു മൂളുമ്മല്‍ നന്ദിയും പറഞ്ഞു.

ജയചന്ദ്രന്‍ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ 'ഗുരുനാഥനൊപ്പം ഹൃദയപൂര്‍വ്വം' സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു. നാട്ടരങ്ങ്( നാടന്‍ പാട്ടുകള്‍ ), വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. യാത്രയയപ്പുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ' വര്‍ണ്ണോത്സവം' (ചിത്രരചന മത്സരം) വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35292/farewell-to-headmaster-t-jayachandran-master-vilathapuram-school)