---
title: "യാത്രയയപ്പും നാടകക്കളരിയും: വിരമിക്കുന്ന അധ്യാപകർക്ക് വടകരയിൽ യാത്രയയപ്പ് നൽകി"
english_title: "Farewell and drama: Retiring teachers given farewell in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/352977/farewell-and-drama-retiring-teachers-given-farewell-in-vadakara"
published_at: "2026-04-12T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db3fa37932d_Farewell_and_drama_Retiring_teachers_given_farewell_in_Vadakara.jpg"
keywords: []
---

# യാത്രയയപ്പും നാടകക്കളരിയും: വിരമിക്കുന്ന അധ്യാപകർക്ക് വടകരയിൽ യാത്രയയപ്പ് നൽകി

> **Lead Summary:** വടകര: സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് വടകരയിൽ യാത്രയയപ്പ് നൽകി. കെ.പി. ബിന്ദു, എ. സുരേഷ് കുമാർ, ഷിബിൽ എന്നിവർക്കാണ് അധ്യാപക കൂട്ടായ്മ വടകരയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകിയത്.

## Article Content

വടകര: സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് വടകരയിൽ യാത്രയയപ്പ് നൽകി. കെ.പി. ബിന്ദു, എ. സുരേഷ് കുമാർ, ഷിബിൽ എന്നിവർക്കാണ് അധ്യാപക കൂട്ടായ്മ വടകരയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകിയത്.

യാത്രയയപ്പ് സമ്മേളനവും നാടകക്കളരിയും വടകര നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.എസ്. അശ്വിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. ദിനിൽ കുമാർ, സി.പി. മുസ്തഫ, സി.എച്ച്. സുനീത് ബക്കർ, റൈഹാനത്ത്, കെ.പി. ബിന്ദു, പി. ജിതിൻ റാം, ഷിബിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/352977/farewell-and-drama-retiring-teachers-given-farewell-in-vadakara)