---
title: " 'വനയാത്ര'; 'കാക്കാം കണ്ടലിനെ'കണ്ടൽക്കാടുകളെ കാക്കാൻ ജനകീയ കൂട്ടായ്മ വടകരയിൽ 'വനയാത്ര' നടത്തി"
english_title: "'Let's protect the mangroves' A popular group conducted a 'van yatra' in Vadakara to protect the mangroves."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/353111/lets-protect-the-mangroves-a-popular-group-conducted-a-van-yatra-in-vadakara-to-protect-the-mangroves"
published_at: "2026-04-13T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc90bed4bc0_ASWDE.jpg"
keywords: []
---

#  'വനയാത്ര'; 'കാക്കാം കണ്ടലിനെ'കണ്ടൽക്കാടുകളെ കാക്കാൻ ജനകീയ കൂട്ടായ്മ വടകരയിൽ 'വനയാത്ര' നടത്തി

> **Lead Summary:** വടകര:**[** വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നശിച്ചുകൊണ്ടിരിക്കുന്ന കണ്ടൽ വനങ്ങളെ സംരക്ഷിക്കാൻ രൂപംകൊണ്ട 'കാക്കാം കണ്ടലിനെ' ജനകീയ കുട്ടായ്മ മോന്താൽ പാലത്തിന് സമീപം കണ്ടൽ വനയാത്ര നടത്തി. അഴിയൂർ പഞ്ചായത്ത് പ്രദേശത്താണ് യാത്ര നടത്തിയത്. ശുചീകരണം, കണ്ടൽ സംരക്ഷണ പ്രതിജ്ഞ, കണ്ടൽ പഠനം, പ്രശ്ന‌ വിശകലനം, പരിഹാര നിർദേശങ്ങൾ എന്നിവ ഇതിന്റ ഭാഗമായി നടന്നു.

## Article Content

വടകര:**[** വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നശിച്ചുകൊണ്ടിരിക്കുന്ന കണ്ടൽ വനങ്ങളെ സംരക്ഷിക്കാൻ രൂപംകൊണ്ട 'കാക്കാം കണ്ടലിനെ' ജനകീയ കുട്ടായ്മ മോന്താൽ പാലത്തിന് സമീപം കണ്ടൽ വനയാത്ര നടത്തി. അഴിയൂർ പഞ്ചായത്ത് പ്രദേശത്താണ് യാത്ര നടത്തിയത്. ശുചീകരണം, കണ്ടൽ സംരക്ഷണ പ്രതിജ്ഞ, കണ്ടൽ പഠനം, പ്രശ്ന‌ വിശകലനം, പരിഹാര നിർദേശങ്ങൾ എന്നിവ ഇതിന്റ ഭാഗമായി നടന്നു.

ഉപ്പട്ടി എന്ന കണ്ടലാണ് ഇവിടെ പ്രധാനമായും കണ്ടു വരുന്നത് എന്ന് സംഘം വിലയിരുത്തി. ഇതിന് പുറമേ കുറ്റിക്കണ്ടൽ, ചക്കരക്കണ്ടൽ, എഴുത്താണിക്കണ്ടൽ, ചുള്ളിക്കണ്ടൽ, കണ്ണാംപൊട്ടി (കട) എന്നിവയുമുണ്ട്. ഇവയ്ക്ക് അനുബന്ധമായി ഇവിടെ തമ്പകം (ആറ്റുപരു ത്തി), നീലക്കടമ്പ് എന്നീ സസ്യങ്ങൾ വളരുന്നു.

മദ്യക്കുപ്പികളും കുടിവെള്ളക്കുപ്പികളും മറ്റു പ്ലാസ്റ്റിക് മാലി ന്യങ്ങളും കണ്ടെത്തി. 'നിയം ഫൗണ്ടേഷനു'മായി സഹകരിച്ചുനടത്തിയ യാത്രയിൽ കൂട്ടായ്മയിലെ അംഗങ്ങൾക്ക് പുറമേ ജനപ്രതിനിധികൾ, ഹരിതകർമ സേന അംഗങ്ങൾ, പരിസരവാസികൾ തുടങ്ങിയവരും പങ്കെടുത്തു. ഇവിടെ മാലിന്യപ്പെട്ടികൾ സ്ഥാപിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നു.

പുഴയോരത്ത് നടന്ന ചടങ്ങിൽ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി പരിസ്ഥിതി പയ്യോളിയുടെ സെക്രട്ടറി വിജയൻ പെരിങ്ങാട് കണ്ടൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.

പഞ്ചായത്ത് അംഗം ഫൗ സിയചത്തോത്ത്, ഹരിതകർമ സേന കോ ഓർഡിനേറ്റർ ഷിനി മഠത്തിൽ, കുട്ടായ്മയുടെ കോ ഓർഡിനേറ്റർമാരായ ആസിഫ് കുന്നത്ത്, പപ്പൻ നരിപ്പറ്റ, ശ്രീനാഥ് കാവിൽ, പരിസരവാസികളായ എം പ്രഭു ദാസ്, ഷിജു അഴിയൂർ, പവിത്രൻ ഒതയോത്ത്, സി കെ സാജിദ്, പവിത്രൻ വണ്ണാ റത്ത്, ഹംസ കാട്ടുകണ്ടി, റിഷാൽ ഹുലൈഫ, മുസിദ്ദിഖ് റസാക്ക്, ആർ പി റാജിസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/353111/lets-protect-the-mangroves-a-popular-group-conducted-a-van-yatra-in-vadakara-to-protect-the-mangroves)