---
title: "പി എസ്.സി പത്താം ക്ലാസ് യോഗ്യത  പ്രാഥമിക പരീക്ഷാ  വടകരയില്‍ നാളെ മാര്‍ഗ്ഗ നിര്‍ദ്ദേശ ക്യാമ്പ്  "
english_title: " PSC Class X Eligibility Preliminary Examination Guidance camp in Vadakara tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35337/psc-class-x-eligibility-preliminary-examination-guidance-camp-in-vadakara-tomorrow"
published_at: "2022-04-02T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6247cdcdbccde_masters vatakara.jpg"
keywords: []
---

# പി എസ്.സി പത്താം ക്ലാസ് യോഗ്യത  പ്രാഥമിക പരീക്ഷാ  വടകരയില്‍ നാളെ മാര്‍ഗ്ഗ നിര്‍ദ്ദേശ ക്യാമ്പ്  

> **Lead Summary:** **വടകര: ** മാതൃഭൂമി തൊഴില്‍ വാര്‍ത്തയും കേരള സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍പ്പെട്ട മല്‍സര പരീക്ഷാ പരിശീലന പരിപാടിയായ 'വിജയ വീഥി' യുടെ വടകര, കല്ലാച്ചി കേന്ദ്രങ്ങളായ മാസ്റ്റേഴ്‌സ് ജോബ് ട്രാക്കുമായി ചേര്‍ന്ന് പി.എസ്.സി.പരീക്ഷാ ബോധവല്‍കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര: ** മാതൃഭൂമി തൊഴില്‍ വാര്‍ത്തയും കേരള സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍പ്പെട്ട മല്‍സര പരീക്ഷാ പരിശീലന പരിപാടിയായ 'വിജയ വീഥി' യുടെ വടകര, കല്ലാച്ചി കേന്ദ്രങ്ങളായ മാസ്റ്റേഴ്‌സ് ജോബ് ട്രാക്കുമായി ചേര്‍ന്ന് പി.എസ്.സി.പരീക്ഷാ ബോധവല്‍കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2022 മെയ് മാസം മുതല്‍ നാല് ഘട്ടങ്ങളായി നടക്കുന്ന പത്താം ക്ലാസ് യോഗ്യതയുള്ള പി.എസ്.സി പരീക്ഷകളുടെ പ്രാഥമിക പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദേശമാണ് ക്യാമ്പിന്റെ ലക്ഷ്യം. പി. എസ്.സി യുടെ പുതുക്കിയ സിലബസ്, പരീക്ഷാ രീതികളിലെ മാറ്റം എന്നിവ സംബന്ധിച്ച് പ്രമുഖര്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ പ്രമുഖ ട്രെയിനറും മഞ്ചേരി എഫ് .എം.റേഡിയോ അവതാരകനുമായ .ജയന്‍ മുത്തേരി നയിക്കും.

പരീക്ഷാ സംബന്ധമായ സംശയങ്ങള്‍ക്ക് വിദഗ്ദരുടെ നിര്‍ദ്ദേശങ്ങള്‍ ക്യാമ്പിലൂടെ ലഭിക്കും. വടകര കോഓപ്പറേറ്റീവ് ഹോസ്പിറ്റലിനു സമീപമുള്ള മാസ്റ്റേഴ്‌സ് അക്കാദമി ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ് (മാപ്‌സ്) ഓഡിറ്റോറിയത്തില്‍ വച്ച് നാളെ (ഏപ്രില്‍ 3 ന് )കാലത്ത് 9 മണി മുതല്‍ 1 മണി വരെയാണ് ക്യാമ്പ് .ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം .

മാസ്റ്റേഴ്‌സ് അക്കാദമി വടകര, കല്ലാച്ചി ,മാപ്‌സ് വടകര ഓഫീസുകളിലും മാതൃഭൂമി ഓഫീസിലും മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വിളിക്കുക: 7034990011, 9497126015

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35337/psc-class-x-eligibility-preliminary-examination-guidance-camp-in-vadakara-tomorrow)