---
title: "നുണ ബോംബായി; വടകരയിൽ ആർഎംപി ജില്ലാ കമ്മറ്റി അംഗത്തിന് പടക്കം പൊട്ടി പരിക്ക് "
english_title: "RMP district committee member injured in firecracker explosion in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/353514/rmp-district-committee-member-injured-in-firecracker-explosion-in-vadakara"
published_at: "2026-04-15T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dfbc963e939_injured.jpg"
keywords: []
---

# നുണ ബോംബായി; വടകരയിൽ ആർഎംപി ജില്ലാ കമ്മറ്റി അംഗത്തിന് പടക്കം പൊട്ടി പരിക്ക് 

> **Lead Summary:** വടകര : വിഷു ആഘോഷത്തിനിടയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. ആർഎംപി ജില്ലാ കമ്മറ്റി അംഗത്തിൻ്റെ കൈപ്പത്തിക്ക് പരിക്ക് പറ്റി. വടകര എംഎൽഎ കെ.കെ രമയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഇപ്പോൾ പ്രവാസി കൂടിയായ ആർ റിജുവിനാണ് അപകടം സംഭവിച്ചത്.

## Article Content

വടകര : വിഷു ആഘോഷത്തിനിടയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. ആർഎംപി ജില്ലാ കമ്മറ്റി അംഗത്തിൻ്റെ കൈപ്പത്തിക്ക് പരിക്ക് പറ്റി. വടകര എംഎൽഎ കെ.കെ രമയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഇപ്പോൾ പ്രവാസി കൂടിയായ ആർ റിജുവിനാണ് അപകടം സംഭവിച്ചത്.

ഇന്നലെ വൈകിട്ട് വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ വീട്ടിൽ കുടുംബത്തൊടൊപ്പം വിഷു ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിക്കുമ്പോൾ അബദ്ധത്തിൽ കൈയ്യിൽ വെച്ച് പടക്കം പൊട്ടിതെറിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ വടകര സഹകരണ ആശുപത്രിക്ക് എത്തിച്ചു.

വലത് കൈപ്പത്തിയിലെ ചുണ്ടു വിരളിനും ചെറുവിരളിനും സാരമായി പരിക്കുണ്ട്. ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇതിനിടെ ആർഎംപി നേതാവിന് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഗുരുതര പരിക്കെന്ന വ്യാപക പ്രചരണo സോഷ്യൽ മീഡിയയിൽ നടന്നു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യപ്ര നം മുന്നിൽ കണ്ട് സംഘർഷം ഉണ്ടാക്കാൻ ആർഎംപി ബോംബുകൾ നിർമ്മിക്കുകയാണെന്നുo ഇതിനിടെ അപകടം പറ്റിയതാണെന്ന പ്രചാരണം ശക്തമായതോടെ റിജു ഇന്ന് വൈകിട്ട് ഫേസ്ബുക്ക് ലൈവിലൂടെ വസ്തുത വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/353514/rmp-district-committee-member-injured-in-firecracker-explosion-in-vadakara)