---
title: "'ദേശീയപാതയിൽ അപകടം' ;സ്ഥലസൂചക ബോർഡ് ലോറി തട്ടി തകർന്നു"
english_title: "'Accident on national highway'; directional sign board hit by lorry and destroyed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/353805/accident-on-national-highway-directional-sign-board-hit-by-lorry-and-destroyed"
published_at: "2026-04-17T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1d420896bd_AWSDA.jpg"
keywords: []
---

# 'ദേശീയപാതയിൽ അപകടം' ;സ്ഥലസൂചക ബോർഡ് ലോറി തട്ടി തകർന്നു

> **Lead Summary:** വടകര :**[ ** സ്ഥലനാമങ്ങളും ദൂരവും സൂചിപ്പിച്ച് ദേശീയപാതക്ക് കുറുകെ സ്ഥാപിച്ച കുറ്റൻ ബോർഡ് ലോറി തട്ടി തകർന്നുവീണു. നിർമാണം നടക്കുന്ന ദേശീയപാതയുടെ പുതുപ്പണം പാലോളിപ്പാലത്തിന് സമീപം റോഡിന് കുറുകെ സ്ഥാപിച്ച ബോർഡാണ് തകർന്നത്. വടകര ഭാഗത്തുനിന്ന് പയ്യോളി ഭാഗത്തേക്ക് പോകുന്ന ടോറസ്

## Article Content

വടകര :**[ ** സ്ഥലനാമങ്ങളും ദൂരവും സൂചിപ്പിച്ച് ദേശീയപാതക്ക് കുറുകെ സ്ഥാപിച്ച കുറ്റൻ ബോർഡ് ലോറി തട്ടി തകർന്നുവീണു. നിർമാണം നടക്കുന്ന ദേശീയപാതയുടെ പുതുപ്പണം പാലോളിപ്പാലത്തിന് സമീപം റോഡിന് കുറുകെ സ്ഥാപിച്ച ബോർഡാണ് തകർന്നത്. വടകര ഭാഗത്തുനിന്ന് പയ്യോളി ഭാഗത്തേക്ക് പോകുന്ന ടോറസ്

ടിപ്പർ ലോറിയാണ് ബോർഡിൽ ഇടിച്ചത്. ബോഡി പൊങ്ങിയ നിലയിൽ ഓടിച്ചുവന്ന ലോറി കുറ്റൻ ബോർഡിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന ബോർഡ് ലോറിക്ക് മുകളിലും റോഡിലേക്കുമായി പൊട്ടിവീണു. ലോറിയുടെ കാബിൻ തകർന്നു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാത നിർമാണപ്രവൃത്തിക്കായി വഗാഡ് കമ്പനിക്കു വേണ്ടി സർവീസ് നടത്തുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

പൊലീസും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് റോഡിൽനിന്ന് ബോർഡ് എടുത്തുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വഗാഡിന്റെ നിർമാണ പ്രവൃത്തി അവസാനിക്കുന്ന ഭാഗത്താണ് റോഡിന് കുറുകെ സ്ഥലപ്പേരും ദൂരവും സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചത്. മുഴുവനായും ഇരുമ്പിൽ നിർമിച്ചതാണ് തകർന്ന ബോർഡ്. പുലർച്ചെയായതിനാലും വാഹനങ്ങളുടെ തിരക്ക് ഇല്ലാതിരുന്നതിനാലുമാണ് വൻ അപകടം ഒഴിവായത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/353805/accident-on-national-highway-directional-sign-board-hit-by-lorry-and-destroyed)