---
title: "വടകരയില്‍ പൊലീസിനെതിരെ മുസ്ലിം യൂത്ത് ലീഗ്  ഇന്ന് വൈകീട്ട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് "
english_title: "TOday police march in vatakara - muslim youth leegu "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35413/today-police-march-in-vatakara-muslim-youth-leegu"
published_at: "2022-04-02T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62481a8c006a3_k k rema photo.jpg"
keywords: []
---

# വടകരയില്‍ പൊലീസിനെതിരെ മുസ്ലിം യൂത്ത് ലീഗ്  ഇന്ന് വൈകീട്ട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് 

> **Lead Summary:** **വടകര : **പുതുപ്പണം കറുകയില്‍ പ്രദേശത്ത് മാര്‍ച്ച് 29 നുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ എസ്.ഡി.പി.ഐ പരാതി പ്രകാരം വധശ്രമത്തിന് കേസെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

## Article Content

**വടകര : **പുതുപ്പണം കറുകയില്‍ പ്രദേശത്ത് മാര്‍ച്ച് 29 നുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ എസ്.ഡി.പി.ഐ പരാതി പ്രകാരം വധശ്രമത്തിന് കേസെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

അക്രമത്തില്‍ പരിക്കേറ്റ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ മൊഴിയെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി അറസ്റ്റ് ചെയ്‌തെന്നാണ് ആക്ഷേപം. അക്രമം നടത്തിയ എസ് ഡി പി ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യുക , നിരപരാധികളായ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി പിന്‍വലിക്കുക എന്നീ ആവശ്യവുമായി ഇന്ന് വൈകുന്നേരം 4:30 ന് ്‌യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.

അക്രമത്തില്‍ പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്നവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കെ.കെ. രമ എം.എല്‍.എ. മുസ്ലിം ലീഗ് ജില്ലാ നേതാവ് പാറക്കല്‍ അബ്ദുള്ള എന്നിവര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചിരുന്നു.

വടകരയിലെ പോലീസ് ഉദ്യോഗസ്ഥര്‍ തീവ്രവാദി സംഘടനകളെ വളര്‍ത്തുകയാണെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.

രാഷ്ടീയ സംഘര്‍ഷമുണ്ടായ പ്രദേശത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കേണ്ടുന്ന പോലീസ് അക്രമ കാരികളോടൊപ്പം ചേര്‍ന്ന് രംഗം വഷളാക്കുന്ന പോലീസ് നിലപാടിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35413/today-police-march-in-vatakara-muslim-youth-leegu)