---
title: "സ്വാഗതസംഗമമായി; 78-ാമത് ഒഞ്ചിയം രക്തസാക്ഷി ദിനാചരണം"
english_title: "Welcome gathering; 78th Onchiyam Martyrs' Day celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354162/welcome-gathering-78th-onchiyam-martyrs-day-celebration"
published_at: "2026-04-19T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e468d49f260_edwsfr.jpg"
keywords: []
---

# സ്വാഗതസംഗമമായി; 78-ാമത് ഒഞ്ചിയം രക്തസാക്ഷി ദിനാചരണം

> **Lead Summary:** ഒഞ്ചിയം :**[ **78-ാമത് ഒഞ്ചിയം രക്തസാക്ഷി ദിനാചരണം 30ന് സിപിഐ എം നേതൃത്വത്തിൽ സമുചിതമായി ആചരിക്കും. രാവിലെ രക്തസാക്ഷികൾ വെടിയേറ്റ് വീണ ചെന്നാട്ട് താഴയിൽനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പുറങ്കരയിലേക്ക് സ്മൃതിപ്രയാണമാരംഭിക്കും.

## Article Content

ഒഞ്ചിയം :**[ **78-ാമത് ഒഞ്ചിയം രക്തസാക്ഷി ദിനാചരണം 30ന് സിപിഐ എം നേതൃത്വത്തിൽ സമുചിതമായി ആചരിക്കും. രാവിലെ രക്തസാക്ഷികൾ വെടിയേറ്റ് വീണ ചെന്നാട്ട് താഴയിൽനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പുറങ്കരയിലേക്ക് സ്മൃതിപ്രയാണമാരംഭിക്കും.

വൈകിട്ട് കണ്ണുക്കര കേന്ദ്രീകരി ച്ച് പ്രകടനവും ചുവപ്പ് സേനാമാർച്ചുമുണ്ടാകും.സ്വാഗതസംഘം രൂപികരണ യോഗം സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് ഉദ്ഘാടനം ചെയ്തു. കെ ഗംഗാധരക്കുറുപ്പ് അധ്യക്ഷനായി. ആർ സത്യൻ, ആർ ഗോപാലൻ, വി ജിനീഷ്, വി പി ഗോപാലകൃഷ്ണൻ, എൻ എം ബിജു എന്നിവർ സംസാരി ച്ചു. കെ എം പവിത്രൻ സ്വാഗതം പറഞ്ഞു.ഭാരവാഹികൾ കെ ഗംഗാധര ക്കുറുപ്പ് ചെയർമാൻ, വി ജിനീ ഷ് ജന. കൺവീനർ, കെ എം പവിത്രൻ ട്രഷറർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354162/welcome-gathering-78th-onchiyam-martyrs-day-celebration)