---
title: "പുള്ളി മുറി; പണം വെച്ച് ശീട്ട് കളിച്ച നാല് പേരെ കടമേരിയിൽ പൊലീസ് പിടികൂടി"
english_title: "Police arrest four people in Kadameri for playing cards with money"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354204/police-arrest-four-people-in-kadameri-for-playing-cards-with-money"
published_at: "2026-04-19T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4959a5a7c8_rdgter.jpg"
keywords: []
---

# പുള്ളി മുറി; പണം വെച്ച് ശീട്ട് കളിച്ച നാല് പേരെ കടമേരിയിൽ പൊലീസ് പിടികൂടി

> **Lead Summary:** വടകര : **[**അർദ്ധരാത്രി കടമേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ പണം വെച്ച് ശീട്ട് കളിക്കുകയായിരുന്ന നാല് പേരെ നാദാപുരം പൊലീസ് പിടികൂടി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

## Article Content

വടകര : **[**അർദ്ധരാത്രി കടമേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ പണം വെച്ച് ശീട്ട് കളിക്കുകയായിരുന്ന നാല് പേരെ നാദാപുരം പൊലീസ് പിടികൂടി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

രാത്രി 11.30-ഓടെയാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. 'പുള്ളിമുറി' എന്നറിയപ്പെടുന്ന ശീട്ടുകളിയിൽ ഏർപ്പെട്ടിരുന്നവരിൽ നിന്ന് സ്ഥലത്തുണ്ടായിരുന്ന 25,400 രൂപയും മറ്റ് കളിയുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

പ്രമോദ് ഇടവലത്ത് (കടമേരി), ഷാജിമലയിൽ(വാരിക്കോളി), ജിതേഷ് പുഴക്കൽ(കാവിലുംപാറ), രാജീവൻ തയ്യുള്ളതിൽ (വാരിക്കോളി) തുടങ്ങിയവരെയാണ് പോലീസ് പിടികൂടിയത്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത മുതലുകൾ സീഷർ മഹസ്സർ പ്രകാരം പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354204/police-arrest-four-people-in-kadameri-for-playing-cards-with-money)