---
title: "ജനതിരക്ക് ഏറി വടകര ഫെസ്റ്റ് ഈ മാസം 10 വരെ നീട്ടി"
english_title: " Vadakara Fest has been extended to 10 this month"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35423/vadakara-fest-has-been-extended-to-10-this-month"
published_at: "2022-04-02T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62482383923bb_vatakara feset .jpg"
keywords: []
---

# ജനതിരക്ക് ഏറി വടകര ഫെസ്റ്റ് ഈ മാസം 10 വരെ നീട്ടി

> **Lead Summary:** **വടകര:** ജനതിരക്ക് ഏറിയതോടെ വടകര പുതിയ ബസ് സ്റ്റാഡ് പരിസരത്ത് നടക്കുന്ന വടകര ഫെസ്റ്റ് ഈ മാസം 10 വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ആഘോഷങ്ങള്‍ക്ക് അവസരം ഒരുക്കി നവകേരളം കാര്‍ഷിക വ്യവസായിക പ്രദര്‍ശനം മാര്‍ച്ച് 17 നാണ് വടകരയില്‍ ആരംഭിച്ചത്.

## Article Content

**വടകര:** ജനതിരക്ക് ഏറിയതോടെ വടകര പുതിയ ബസ് സ്റ്റാഡ് പരിസരത്ത് നടക്കുന്ന വടകര ഫെസ്റ്റ് ഈ മാസം 10 വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ആഘോഷങ്ങള്‍ക്ക് അവസരം ഒരുക്കി നവകേരളം കാര്‍ഷിക വ്യവസായിക പ്രദര്‍ശനം മാര്‍ച്ച് 17 നാണ് വടകരയില്‍ ആരംഭിച്ചത്.

ജനതിരക്ക് ഏറിയതോടെ ഈ മാസം 3 ന് അവസാനിക്കേണ്ട ഫെസ്റ്റ്് 10 ാം തീയതി വരെ നീട്ടുകയായിരുന്നു.

കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തില്‍ ,ഫ്‌ലവര്‍ ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക് ,സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ' പവലിയനുകള്‍ ,കൊമേഴ്‌സ്യല്‍ എക്ലിബിഷനുകള്‍, മോട്ടോര്‍ എക്‌സിബിഷനുകള്‍, ഫുഡ് കോര്‍ട്ട് ,കരകൗശല മേള എന്നിങ്ങനെ വിവിധങ്ങളായ വിരുന്നുകള്‍ ഒരുക്കിയിട്ടുണ്ട്. ഓള്‍ കേരള ഇന്‍ഡിപെന്‍ഡന്റ് എക്‌സിബിഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

മേളയില്‍ നിന്ന് ലഭിക്കുന്ന തുക സര്‍ക്കാറിന്റെ കോവഡ് 19 പുനരധിവാസ ഫണ്ടിലേക്ക് സമര്‍പ്പിക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35423/vadakara-fest-has-been-extended-to-10-this-month)