---
title: "ആശ്വാസം....: ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി      "
english_title: "Missing Vadakara Ayanjary native Vishnu found"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354372/missing-vadakara-ayanjary-native-vishnu-found-new"
published_at: "2026-04-20T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5d0dba6d71_bvisg.jpg"
keywords: []
---

# ആശ്വാസം....: ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി      

> **Lead Summary:** **വടകര: **ലോൺ ആപ്പുകാരുടെ ഭീഷണിക്ക് പിന്നാലെ കാണാതായ വടകര ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി .ഏഴ് ദിവസത്തെ തെരച്ചിലിന് ഒടുവിലാണ് വിഷ്ണുവിനെ കണ്ടെത്തിയത് . പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത് . കുടുംബം നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തിയത് .

## Article Content

**വടകര: **ലോൺ ആപ്പുകാരുടെ ഭീഷണിക്ക് പിന്നാലെ കാണാതായ വടകര ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി .ഏഴ് ദിവസത്തെ തെരച്ചിലിന് ഒടുവിലാണ് വിഷ്ണുവിനെ കണ്ടെത്തിയത് . പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത് . കുടുംബം നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തിയത് .

അതേസമയം വിഷ്ണു സഹോദരങ്ങൾക്ക് അയച്ച സന്ദേശങ്ങൾ പുറത്ത് വന്നിരുന്നു . ലോൺ ആപ്പിൽ നിന്നും ബ്ലേഡ് മാഫിയയിൽ നിന്നും വിഷ്ണു പണം വായ്പ എടുത്തിരുന്നു. ഇരുകൂട്ടരിൽ നിന്നും ഭീഷണിയുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിഷ്ണുവിനെ കാണാതായത്.

ലോൺ ആപ്പിൽ നിന്നും 10,000 രൂപയാണ് വിഷ്‌ണു വായ്പ എടുത്തത്. ഇത് തിരിച്ചടക്കാൻ പറ്റാതായതോടെ ഭീഷണി തുടങ്ങി. വിഷ്ണുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചു. ഇതോടെയാണ് വിഷ്ണു ബ്ലേഡ് മാഫിയയിൽ നിന്നും 65000 രൂപയുടെ മറ്റൊരു വായ്പയെടുക്കുന്നത്. ഇത് പലിശ ഉൾപ്പെടെ ഒരു ലക്ഷം രൂപയായി എന്നും തനിക്ക് മാനസിക സമ്മർദ്ദമുണ്ടെന്നും വിഷ്ണു സഹോദരന് ഒടുവിൽ അയച്ച സന്ദേശത്തിൽ പറയുന്നു.

ജോലിക്ക് പോകാത്തതിൻ്റെ കാരണം ഇതാണെന്ന് അമ്മയോട് പറയണമെന്നും വിഷ്‌ണു ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വിഷ്ണു തയ്യാറായിട്ടില്ല. താൻ തിരിച്ചെത്തിയിട്ട് മറ്റു വിവരങ്ങൾ വിശദീകരിക്കാം എന്ന് പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354372/missing-vadakara-ayanjary-native-vishnu-found-new)