---
title: "45 വര്‍ഷം സ്‌നേഹം വിളിമ്പിയ ദേവിയമ്മക്ക് യാത്രയപ്പ് നല്‍കി"
english_title: "The school cook, who cooked and served lunch to the children, was sent away from school."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35445/the-school-cook-who-cooked-and-served-lunch-to-the-children-was-sent-away-from-school"
published_at: "2022-04-02T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6248527a9ebdb_deviyamma.jpg"
keywords: []
---

# 45 വര്‍ഷം സ്‌നേഹം വിളിമ്പിയ ദേവിയമ്മക്ക് യാത്രയപ്പ് നല്‍കി

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** 45 വര്‍ഷത്തോളം നെല്ലാച്ചേരി എല്‍പി സ്‌കൂളിലെ കുരുന്നു കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാചകം ചെയ്ത് വിളമ്പിയ സ്‌കൂള്‍ പാചക തൊഴിലാളിക്ക് സ്‌കൂളില്‍ നിന്നും യാത്രയപ്പ് നല്‍കി.

## Article Content

**ഓര്‍ക്കാട്ടേരി: ** 45 വര്‍ഷത്തോളം നെല്ലാച്ചേരി എല്‍പി സ്‌കൂളിലെ കുരുന്നു കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാചകം ചെയ്ത് വിളമ്പിയ സ്‌കൂള്‍ പാചക തൊഴിലാളിക്ക് സ്‌കൂളില്‍ നിന്നും യാത്രയപ്പ് നല്‍കി.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ പരിപാടി ഉദ്ഘാടനം ചെയ്തു. 17 ാം വാര്‍ഡ് അംഗം ടി കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എല്‍എസ്എസ് ജേതാക്കാളെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം ആര്‍ വിജയന്‍ മാസ്റ്റര്‍ അനുമോദിച്ചു.

16 ാം വാര്‍ഡ് അംഗം രതീഷ് ജി എന്‍ഡോമെന്റ് വിതരണം നടത്തി.

മോട്ടിവേഷന്‍ സ്പീക്കര്‍ റഷീദ് കൊടിയൂറ രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസെടുത്തു. മാനേജര്‍ ടി എന്‍ പ്രഭാകരന്‍, ചന്ദ്രന്‍ കൂടത്തില്‍ , കെ പി ബാബു മാസ്റ്റര്‍, സുരേഷ് കൂടത്തില്‍, ദിവിന്‍ മാസ്റ്റര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മറിയ ടീച്ചര്‍ സ്വാഗതവും രാഹുല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35445/the-school-cook-who-cooked-and-served-lunch-to-the-children-was-sent-away-from-school)