---
title: "കളിക്കളത്തിലേക്ക് ചുവടുവെക്കാം; മേപ്പയിൽ വോളിബോൾ സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു"
english_title: "Volleyball summer coaching camp begins in Mappa"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354595/volleyball-summer-coaching-camp-begins-in-mappa"
published_at: "2026-04-21T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e737b934541_Volleyball_summer_coaching_camp_begins_in_Mappa.jpg"
keywords: []
---

# കളിക്കളത്തിലേക്ക് ചുവടുവെക്കാം; മേപ്പയിൽ വോളിബോൾ സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു

> **Lead Summary:** **വടകര:[ ** മേപ്പയിൽ ഐപിഎം അക്കാദമിയുടെ വോളിബോൾ സമ്മർ കോച്ചിങ് ക്യാമ്പിന് തുടക്കമായി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വോളിബോൾ സംഘാടകനുമായ ടി.കെ. അഷ്റഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടി.പി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ സർവീസസ് താരവും ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന ഷിജാസ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.

## Article Content

**വടകര:[ ** മേപ്പയിൽ ഐപിഎം അക്കാദമിയുടെ വോളിബോൾ സമ്മർ കോച്ചിങ് ക്യാമ്പിന് തുടക്കമായി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വോളിബോൾ സംഘാടകനുമായ ടി.കെ. അഷ്റഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടി.പി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ സർവീസസ് താരവും ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന ഷിജാസ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.

ടി.പി. മുസ്തഫ, പി.കെ. രാമചന്ദ്രൻ, കുഞ്ഞിരാമൻ, എം. മുരളി, സി.സി. അബ്ബാസ്, വി.പി. മൂസ നാസർ, വി.എം. ഷിജിത്ത്, വി.കെ. പ്രദോഷ്, ജി. ജയൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെ. രഞ്ജുമോൻ, നൗഷാദ്, ദിലീപ്, വി. നനീഷ്, പി. ജിഷ, എൻ. കരുണൻ, എം.എം. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354595/volleyball-summer-coaching-camp-begins-in-mappa)