---
title: "'മുഖാമുഖം'; ക്യാമ്പസുകളിൽ  വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നു -എസ്.എസ്.എ.ഐ "
english_title: "SSAI Welcome Group Welcome Group formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354638/ssai-welcome-group-welcome-group-formed"
published_at: "2026-04-21T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e756752c0fe_SSAI_Welcome_Group_Welcome_Group_formed.jpg"
keywords: []
---

# 'മുഖാമുഖം'; ക്യാമ്പസുകളിൽ  വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നു -എസ്.എസ്.എ.ഐ 

> **Lead Summary:** **വില്യാപ്പള്ളി:[ **[ ] അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻരാജിന്റെ ആത്മഹത്യ കേരളത്തിലെ ക്യാമ്പസുകളിൽ നിലനിൽക്കുന്ന വംശീയ അധിക്ഷേപങ്ങളുടെയും വേർതിരിവുകളുടെയും തെളിവനാണെന്ന് സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘടനയുടെ 'മുഖാമുഖം' പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്.

## Article Content

**വില്യാപ്പള്ളി:[ **[ ] അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻരാജിന്റെ ആത്മഹത്യ കേരളത്തിലെ ക്യാമ്പസുകളിൽ നിലനിൽക്കുന്ന വംശീയ അധിക്ഷേപങ്ങളുടെയും വേർതിരിവുകളുടെയും തെളിവനാണെന്ന് സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘടനയുടെ 'മുഖാമുഖം' പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്.

ക്യാമ്പസുകളിലെ ഇത്തരം പ്രവണതകൾ ചെറുക്കുന്നതിനും മയക്കുമരുന്ന് മാഫിയക്കെതിരെ പോരാടുന്നതിനും വിദ്യാർത്ഥി സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മെയ് 9-ന് മണിയൂരിലെ മുതുവനയിലാണ് 'മുഖാമുഖം' പരിപാടി നടക്കുന്നത്. ആർ.ജെ.ഡി സംസ്ഥാന കൗൺസിൽ അംഗം ആയാടത്തിൽ രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.

സ്‌നേഹില്‍ ശശി അധ്യക്ഷത വഹിച്ചു. ടി.എന്‍.മനോജ്, മലയില്‍ ബാലകൃഷ്ണന്‍, ഒ.പി.ചന്ദ്രന്‍, ടി.ടി.മൊയ്തു, സച്ചിന്‍ വില്യാപ്പള്ളി, സജിന സുരേഷ്, വി.സാരംഗ്, ദേവദത്ത്, ടി.യു.സുഭാഷ്, ബി.ആദിത്യന്‍, മോളി ചിറങ്കര എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികള്‍: ടി.ടി.മൊയ്തു (ചെയര്‍മാന്‍), വി.സാരംഗ് (കണ്‍വീനര്‍), ഒ.പി.ചന്ദ്രന്‍ (ഖജാന്‍ജി).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354638/ssai-welcome-group-welcome-group-formed)