---
title: "കറുകയില്‍ സംഘര്‍ഷം ; മുസ്ലിം യൂത്ത് ലീഗ് വടകര പോലീസ്  സ്റ്റേഷനിലേക്ക്  മാര്‍ച്ച് നടത്തി"
english_title: " Conflict in Karuka; The Muslim Youth League marched to the Vadakara police station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35465/conflict-in-karuka-the-muslim-youth-league-marched-to-the-vadakara-police-station"
published_at: "2022-04-02T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62486a3b2db65_karukayil incident.jpg"
keywords: []
---

# കറുകയില്‍ സംഘര്‍ഷം ; മുസ്ലിം യൂത്ത് ലീഗ് വടകര പോലീസ്  സ്റ്റേഷനിലേക്ക്  മാര്‍ച്ച് നടത്തി

> **Lead Summary:** **വടകര : **പുതുപ്പണം കറുകയില്‍ പ്രദേശത്ത് മാര്‍ച്ച് 29 ന് നടന്ന അക്രമത്തില്‍ പ്രതികളായ എസ്ഡിപിഐ ക്രിമിനലുകളെ വടകര പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ വടകര പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്.മാര്‍ച്ച് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **പുതുപ്പണം കറുകയില്‍ പ്രദേശത്ത് മാര്‍ച്ച് 29 ന് നടന്ന അക്രമത്തില്‍ പ്രതികളായ എസ്ഡിപിഐ ക്രിമിനലുകളെ വടകര പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ വടകര പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്.മാര്‍ച്ച് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

അക്രമത്തില്‍ പരിക്ക് പറ്റിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ എസ്.ഡി.പി.ഐ പരാതി പ്രകാരം വധശ്രമം വകുപ്പ് ഉള്‍പ്പടെ ചേര്‍ത്ത് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുകയും പരിക്കു പറ്റിയ പരാതിക്കാരായ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ മൊഴിയെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും എസ്ഡിപിഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്തു പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കണമെന്നും പോലീസ് എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പാറക്കല്‍ അബ്ദുള്ള പറഞ്ഞു.

പ്രസിഡന്റ് ആര്‍ സിറാജ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് വടകര മുനിസിപ്പല്‍ പ്രസിഡന്റ് പ്രൊഫ കെ കെ മഹമൂദ്, പി കെ സി റഷീദ്, വി കെ അസീസ് മാസ്റ്റര്‍, വി ഫൈസല്‍, താഹ പാക്കയില്‍, അജിനാസ് പുതിയോട്ടില്‍,ഫൈസല്‍ സുന്നത്ത്, അനസ് കെ,ഇമ്രാന്‍ ജമീല, സഫ്‌വാന്‍ പി വി,ഷഫീദ് മാക്കൂല്‍, എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധ മാര്‍ച്ചിന് നഫ്‌സല്‍ വടകര, അക്ബര്‍ കെ സി, അജിനാസ് യു, ഹിജാസ് വി പി, മുഹമ്മദ് ആദില്‍ എന്നിവര്‍ നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി സഫീര്‍ കെ കെ സ്വാഗതവും ട്രെഷറര്‍ അക്ബര്‍ കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35465/conflict-in-karuka-the-muslim-youth-league-marched-to-the-vadakara-police-station)