---
title: "കറുകയില്‍ സംഘര്‍ഷം ; മുസ്ലിം ലീഗ് ഗൂഡലോചനയുടെ  ഭാഗമാണെന്ന് എസ് ഡി പി ഐ "
english_title: "sdPI LEADERS PRESS RELEASE ;  Karukayil conflict "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35473/sdpi-leaders-press-release-karukayil-conflict"
published_at: "2022-04-02T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624871b5ea4e7_sdpi flag.jpg"
keywords: []
---

# കറുകയില്‍ സംഘര്‍ഷം ; മുസ്ലിം ലീഗ് ഗൂഡലോചനയുടെ  ഭാഗമാണെന്ന് എസ് ഡി പി ഐ 

> **Lead Summary:** **വടകര: **കറുകയില്‍ പ്രദേശത്ത്് കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷം തികച്ചും ഏകപക്ഷിയവും രാഷ്ട്രീയ പകപോക്കലുമാണന്ന് എസ് ഡി പി ഐ വടകര മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

## Article Content

**വടകര: **കറുകയില്‍ പ്രദേശത്ത്് കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷം തികച്ചും ഏകപക്ഷിയവും രാഷ്ട്രീയ പകപോക്കലുമാണന്ന് എസ് ഡി പി ഐ വടകര മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

വര്‍ഷങ്ങളായി കറുകയില്‍ പ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുകയും പ്രദേശത്ത് വികസനം കൊണ്ടുവരുന്നതില്‍ പരാജയപ്പെടുകയും ഇത് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ പാര്‍ട്ടിയില്‍ അംഗത്വമൊടുക്കുന്നതില്‍ വിറളിപുണ്ട മുസ്ലിം ലിഗ് നേതൃത്വം പാര്‍ട്ടി പ്രവര്‍ത്തകരെയും ഗുണ്ടകളെയും ഉപയോഗിച്ച് എസ് ഡി പി ഐ പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത് .

സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം അക്രമം അഴിച്ചുവിടുന്ന ഇത്തരം ക്രിമിനലുകളെ പൊതു സമൂഹം തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണം. പോലീസ് നിരപരാധികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി കേസെടുക്കുന്നത് ദൗര്‍ഭാഗ്യകരമാണ്പോലീസ് നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണം, അല്ലാത്ത പക്ഷം നിയമപരമായും ജനാധിപത്യപരമായും നേരിടുമെന്നും എസ് ഡി പി ഐ നേതൃത്വം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35473/sdpi-leaders-press-release-karukayil-conflict)