---
title: "'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി"
english_title: "'Puthujanmam'; Woman rescued after falling into well"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354755/puthujanmam-woman-rescued-after-falling-into-well"
published_at: "2026-04-22T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8696d7405b_EWDFEDRF.jpg"
keywords: []
---

# 'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി

> **Lead Summary:** വടകര: **[**കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ചെമ്മരത്തൂർ സ്വദേശിനിയാണ് ചൊവ്വ പുലർച്ചെ നാലോടെയാണ് കിണറ്റിൽ വീണത്. വടകര അഗ്നിരക്ഷാനിലയത്തിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ആർ ദീപക്കിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് രക്ഷപ്പെടുത്തിയത്. സേനയിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ പി എം സഹീർ കിണറ്റിലിറങ്ങി

## Article Content

വടകര: **[**കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ചെമ്മരത്തൂർ സ്വദേശിനിയാണ് ചൊവ്വ പുലർച്ചെ നാലോടെയാണ് കിണറ്റിൽ വീണത്. വടകര അഗ്നിരക്ഷാനിലയത്തിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ആർ ദീപക്കിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് രക്ഷപ്പെടുത്തിയത്. സേനയിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ പി എം സഹീർ കിണറ്റിലിറങ്ങി

റെസ്ക്യു നെറ്റിന്റെ സഹായത്താൽ യുവതിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. കെ പി ബിജു, വി കെ ബിനീഷ്, പി ടി സിബിഷാൽ,ജെ ജയകൃഷ്ണൻ, പി കെ റിനീഷ്, കെ പി റഷീദ്, ജിഷ്ണു ശ്രീരാം, എം മനുരാജ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354755/puthujanmam-woman-rescued-after-falling-into-well)