---
title: "അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ് പിടികൂടി"
english_title: "Don't be intoxicated; Police arrest youth for smoking ganja and beedi in Thiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354799/dont-be-intoxicated-police-arrest-youth-for-smoking-ganja-and-beedi-in-thiruvallur"
published_at: "2026-04-22T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e88f16a213d_TR5TYGF.jpg"
keywords: []
---

# അരുത് ലഹരി ; തിരുവള്ളൂരിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ് പിടികൂടി

> **Lead Summary:** വടകര:**[** തിരുവള്ളൂരിൽ പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ് പിടികൂടി. തിരുവള്ളൂർ മേല്ലംകണ്ടി മീത്തൽ തെസ്നി മൻസിലിൽ അബ്ദുള്ള ആണ് പിടിയിലായത്.

## Article Content

വടകര:**[** തിരുവള്ളൂരിൽ പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പോലീസ് പിടികൂടി. തിരുവള്ളൂർ മേല്ലംകണ്ടി മീത്തൽ തെസ്നി മൻസിലിൽ അബ്ദുള്ള ആണ് പിടിയിലായത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തിരുവള്ളൂർ പെട്രോൾ പമ്പിന് സമീപം പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്. റോഡരികിലിരുന്ന് കഞ്ചാവ് നിറച്ച ബീഡി വലിക്കുകയായിരുന്നു ഇയാൾ. പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഇയാളെ തടയുകയും പരിശോധിക്കുകയുമായിരുന്നു.

പ്രതി ഉപയോഗിച്ച പാതി കത്തിയ നിലയിലുള്ള കഞ്ചാവ് ബീഡി കസ്റ്റഡിയിൽ എടുത്തു. പോലീസ് സ്ഥലത്തുതന്നെ മഹസർ തയ്യാറാക്കി കസ്റ്റഡിയിലെടുത്തു. നിലവിൽ അറസ്റ്റ് അനിവാര്യമല്ലാത്തതിനാൽ, കുറ്റം ബോധ്യപ്പെടുത്തിയ ശേഷം പ്രതിക്ക് നോട്ടീസ് നൽകി വിട്ടയച്ചതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354799/dont-be-intoxicated-police-arrest-youth-for-smoking-ganja-and-beedi-in-thiruvallur)