---
title: "ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ എം"
english_title: "Bomb found at League headquarters; Strict action should be taken against the culprits - CPI(M)."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354820/bomb-found-at-league-headquarters-strict-action-should-be-taken-against-the-culprits-cpim-new"
published_at: "2026-04-22T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8a4bf5b448_FGDFG.jpg"
keywords: []
---

# ലീഗ് കേന്ദ്രത്തിൽ ബോംബ് കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - സിപിഐ എം

> **Lead Summary:** വടകര : **[** മുസ്ലിം ലീഗ് ശക്തി കേന്ദ്രമായ തിരുവള്ളൂർ ചാനിയംകടവ് നിടുമ്പ്രമണ്ണ റോഡരി കിൽ നിന്നും ബോംബ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിപിഐ എം തിരുവള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

## Article Content

വടകര : **[** മുസ്ലിം ലീഗ് ശക്തി കേന്ദ്രമായ തിരുവള്ളൂർ ചാനിയംകടവ് നിടുമ്പ്രമണ്ണ റോഡരി കിൽ നിന്നും ബോംബ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിപിഐ എം തിരുവള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന തിരുവള്ളൂർ ചാനിയംകടവ് പ്രദേശങ്ങളിൽ കലാപം സൃഷ്‌ടിക്കാനുളള ശ്രമമാണ് മുസ്ലീം ലീഗിൻ്റ നേതൃത്വത്തിൽ നടക്കുന്നത്.അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം കല്യാണ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന സിപിഐ എം പ്രവർത്തകൻ മീത്തലെ കൊടക്കാട്ട് ശ്രീജിത്തിനു നേരെ ലീഗ് അക്രമം നടന്നത്.

സംഭവത്തിന് തുടർച്ചയായാണ് ബുധനാഴ്ച പകൽ ഒന്നോടെ ലീഗ് കേന്ദ്രത്തിൽ മൂന്ന് സ്റ്റീൽ ബോംബുകൾ പൊലീസും ബോംബ് സ്‌ക്വാഡും ചേർന്ന് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഈ പൊതുയോഗത്തെ ബോംബെറിഞ്ഞ് കയ്യേറ്റം ചെയ്യാനുള്ള ശ്രമത്തിൻ്റ ഭാഗമായാണാ ബോംബ് എത്തിച്ചതെന്ന് സംശയികേണ്ടിയിരിക്കുന്നു.

കഴിഞ്ഞദിവസം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള ഇവിടെ സന്ദർശിച്ചിരുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും ലീഗ് ക്രിമിനൽ സംഘങ്ങൾക്ക് പിന്തുണ നൽകുന്ന പാറക്കൽ അബ്ദുള്ളയുടെ ഇടപെടലും അന്വേഷിക്കണമെന്ന് ലോക്കൽ സെക്രട്ടറി കെകെ ശങ്കരൻ പ്രസ് താപനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354820/bomb-found-at-league-headquarters-strict-action-should-be-taken-against-the-culprits-cpim-new)