കീഴല്‍ ദേവീ വിലാസം യു പി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

കീഴല്‍ ദേവീ വിലാസം യു പി സ്‌കൂളില്‍  വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
Apr 2, 2022 10:36 PM | By Rijil

വില്യാപ്പള്ളി: കീഴല്‍ ദേവീ വിലാസം യു പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .കെ ബിജുള്ള അധ്യക്ഷതവഹിച്ചു. വിവിധ സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ വാര്‍ഡ് മെമ്പര്‍ പ്രശാന്ത് കുമാര്‍ വിതരണം ചെയ്തു.

വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള വിദ്യാലയത്തിന്റെ ഉപഹാരം മാനേജ്‌മെന്റ് പ്രതിനിധി എന്‍ .കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ കൈമാറി. പി ടി എ യുടെ ഉപഹാരം പിടിഎ പ്രസിഡണ്ട് എം. രാജേഷ് കൈമാറി. തുടര്‍ന്ന് എച്ച് എം ഇന്‍ ചാര്‍ജ് കെ പി ശ്രീലത റിപ്പോര്‍ട്ട് അവതരണം നടത്തി. ടി കെ പ്രഭാകരന്‍,പികെ സജിത്ത്, തേറത്ത് മോഹനന്‍ , ഒ പി ചന്ദ്രന്‍ , സുനീഷ് കുമാര്‍ , സ്റ്റാഫ് പ്രതിനിധി മജീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ മറുമൊഴി പ്രസംഗം നടത്തി.പി സുജേന്ദ്ര ഘോഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നവനീത കൃഷ്ണന്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

കുട്ടികളുടെ കലാപരിപാടികള്‍ക്കൊപ്പം പ്രസിദ്ധ കലാകാരന്‍ സുനില്‍ കോട്ടേമ്പ്രം അവതരിപ്പിച്ച ഒറ്റയാള്‍ ചിരി ചിന്തുകള്‍ എന്ന ഹാസ്യ പരിപാടിയും നടന്നു. നാലുമണിക്ക് ആരംഭിച്ച കുട്ടികളുടെ പരിപാടികള്‍ രാത്രി 10 മണിക്ക് പര്യവസാനം കുറച്ചു.

KEEZHIL Devi Address at UP School Anniversary celebration and farewell meeting were organized

Next TV

Related Stories
ടീച്ചറുടെ ഗുരുത്വം; ഗായത്രിയുടെ വിജയ രഹസ്യം

Nov 28, 2022 09:52 PM

ടീച്ചറുടെ ഗുരുത്വം; ഗായത്രിയുടെ വിജയ രഹസ്യം

ടീച്ചറുടെ ഗുരുത്വം. ഗായത്രിയുടെ വിജയ രഹസ്യം. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വയലിൻ മത്സരത്തിലാണ് ഗായത്രി ഒന്നാം സ്ഥാനം...

Read More >>
ട്രിപ്പിൾ ജാസിൽ പുതിയ താരോദയമായി അലൻ

Nov 28, 2022 08:20 PM

ട്രിപ്പിൾ ജാസിൽ പുതിയ താരോദയമായി അലൻ

ട്രിപ്പിൾ ജാസിൽ പുതിയ താരോദയമായി...

Read More >>
നാടിന്റെ നട്ടെല്ലാണ് സഹകരണ പ്രസ്ഥാനം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

Nov 28, 2022 08:16 PM

നാടിന്റെ നട്ടെല്ലാണ് സഹകരണ പ്രസ്ഥാനം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

വട്ടപലിശക്കാരുടെയും ബ്ലേഡ് മാഫിയ സംഘങ്ങളുടെയും ചൂഷണത്തില്‍ നന്ന് ഒരു ജനതയ്ക്ക് മോചനം നല്‍കിയത് സഹകരണ പ്രസ്ഥാനങ്ങളാണ്....

Read More >>
സൂര്യൻ ഉദിച്ചു; ദേവസൂര്യന് എല്ലാം നിഷ്പ്രയാസം

Nov 28, 2022 08:05 PM

സൂര്യൻ ഉദിച്ചു; ദേവസൂര്യന് എല്ലാം നിഷ്പ്രയാസം

സൂര്യനുദിച്ചപ്പോൾ അവസാന വർഷ വിദ്യാർത്ഥിയുടെ മോഹം പൂവണിഞ്ഞു....

Read More >>
അപ്പീലിലൂടെ ഒന്നാംസ്ഥാനം;  സംഘനൃത്തം സെൻറ് ജോസഫ്സിന്

Nov 28, 2022 07:55 PM

അപ്പീലിലൂടെ ഒന്നാംസ്ഥാനം; സംഘനൃത്തം സെൻറ് ജോസഫ്സിന്

സംഘനൃത്തത്തിൽ അപ്പീലിലൂടെ ഒന്നാം സ്ഥാനം. സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിന്...

Read More >>
സെൻറ് ജോസഫിന്റെ കുത്തക തന്നെ; അഭിമാനിക്കാം ജൊഹാന്

Nov 28, 2022 07:32 PM

സെൻറ് ജോസഫിന്റെ കുത്തക തന്നെ; അഭിമാനിക്കാം ജൊഹാന്

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഗിറ്റാർ വായനയിൽ ഒന്നാം സ്ഥാനം നേടി സെൻറ് ജോസഫ് ബോയ്സ് ഹൈസ്കൂൾ....

Read More >>