---
title: "'പാട്ടുകേൾക്കാം'; ഹരിയാലി ഹരിതകർമസേനയ്ക്ക് ഇനി പാട്ടുകേട്ട് മാലിന്യം തരം തിരിക്കാം"
english_title: "'Let's listen to songs'; Hariyali Harithakarma Sena can now sort waste by listening to songs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/354939/lets-listen-to-songs-hariyali-harithakarma-sena-can-now-sort-waste-by-listening-to-songs"
published_at: "2026-04-23T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9ad9f64a39_HJKL.jpg"
keywords: []
---

# 'പാട്ടുകേൾക്കാം'; ഹരിയാലി ഹരിതകർമസേനയ്ക്ക് ഇനി പാട്ടുകേട്ട് മാലിന്യം തരം തിരിക്കാം

> **Lead Summary:** വടകര : **[**വടകര നഗരസഭയിലെ ഹരിയാലി ഹരിതകർമസേനയ്ക്ക് ഇനി പാട്ടുകേട്ട് മാലിന്യം തരം തിരിക്കാം. നാരായണ നഗറിലെ അജൈവ മാലിന്യം തരംതിരിക്കുന്ന എംആർഎഫ് കേന്ദ്രത്തിലേക്ക് വടകര സെൻട്രൽ റോട്ടറിയാണ് ഓഡിയോ സിസ്റ്റം നൽകിയത്. അജൈവ മാലിന്യം സംഗീതമാസ്വദിച്ച് തരം തിരിക്കാം എന്ന ആശയത്തിന്റെ സംസ്ഥാനത്തെ ആദ്യത്തെ പരിപാടിയാണ് വടകര ഹരിയാലിയിൽ നടപ്പാക്കിയത്.

## Article Content

വടകര : **[**വടകര നഗരസഭയിലെ ഹരിയാലി ഹരിതകർമസേനയ്ക്ക് ഇനി പാട്ടുകേട്ട് മാലിന്യം തരം തിരിക്കാം. നാരായണ നഗറിലെ അജൈവ മാലിന്യം തരംതിരിക്കുന്ന എംആർഎഫ് കേന്ദ്രത്തിലേക്ക് വടകര സെൻട്രൽ റോട്ടറിയാണ് ഓഡിയോ സിസ്റ്റം നൽകിയത്. അജൈവ മാലിന്യം സംഗീതമാസ്വദിച്ച് തരം തിരിക്കാം എന്ന ആശയത്തിന്റെ സംസ്ഥാനത്തെ ആദ്യത്തെ പരിപാടിയാണ് വടകര ഹരിയാലിയിൽ നടപ്പാക്കിയത്.

റോട്ടറി ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ ബിജോഷ് മാനുവൽ ഉദ്ഘാടനംചെയ്തു. റോട്ടറി വടകര സെൻട്രൽ പ്രസിഡന്റ് അഡ്വ. രാജൻ കായക്ക അധ്യക്ഷനായി. ഓഡിയോ സിസ്റ്റം നഗരസഭ വൈസ് ചെയർപേഴ്സൺ കെ എം ഷൈനി, ഹരിയാലി സെക്രട്ടറി രഷിദാ പവിത്രൻ എന്നിവർ ഏറ്റുവാങ്ങി. റോട്ടറി സെക്രട്ടറി എം പി സിനു, പി രാജകുമാർ, ജ്യോതി കുമാർ, കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹരിയാലി കോഓർഡിനേറ്റർ മണലിൽ മോഹനൻ സ്വാഗതവും പി കെ അനില നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/354939/lets-listen-to-songs-hariyali-harithakarma-sena-can-now-sort-waste-by-listening-to-songs)