---
title: "ആശ്വാസം ;ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും"
english_title: "Relief; Issues related to national highways will be resolved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/355125/relief-issues-related-to-national-highways-will-be-resolved"
published_at: "2026-04-24T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eaf2350c0a5_erytgf.jpg"
keywords: []
---

# ആശ്വാസം ;ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും

> **Lead Summary:** അഴിയൂർ:**[** ദേശീയപാതയിൽ മുക്കാളി മുതൽ അഴിയൂർ വരെ സർവീസ് റോഡ് തുറക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ തീരുമാനം. ആർഡിഒ കെ അജീഷ് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. മുക്കാളിയിൽ പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡ് വെള്ളിയാഴ്ച‌ തുറന്നുകൊടുക്കും. കൾവർട്ട് നിർമാണത്തിന്റെ ഭാഗമായി അടച്ചതാണെന്നും സമയബന്ധിതമായി തുറക്കുമെന്നും കരാർ കമ്പനി പ്രതിനിധികൾ .

## Article Content

അഴിയൂർ:**[** ദേശീയപാതയിൽ മുക്കാളി മുതൽ അഴിയൂർ വരെ സർവീസ് റോഡ് തുറക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ തീരുമാനം. ആർഡിഒ കെ അജീഷ് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. മുക്കാളിയിൽ പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡ് വെള്ളിയാഴ്ച‌ തുറന്നുകൊടുക്കും. കൾവർട്ട് നിർമാണത്തിന്റെ ഭാഗമായി അടച്ചതാണെന്നും സമയബന്ധിതമായി തുറക്കുമെന്നും കരാർ കമ്പനി പ്രതിനിധികൾ .

അറിയിച്ചു. ട്രാഫിക്ക് മാറ്റം യഥാസമയം ജനപ്രതിനിധികളെ അറിയിക്കും. സർവീസ് റോഡ് അടച്ചതോടെ ദേശീയപാതയിലൂടെ വാഹനങ്ങൾ പോവുന്നതും കാൽനട യാത്രയും അപകടം സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ അനധികൃത വഴികൾ അടയ്ക്കും. സൈൻബോർഡുകൾ സ്ഥാപിക്കും. ഫുട്‌പാത്തിലെ തകർന്ന സ്ലാബുകളും തടസ്സവും നീക്കും. കരാർ കമ്പനിയുടെ നിർമാണ പ്രവൃത്തിനിലവാരം കുറഞ്ഞതായി യോഗത്തിൽ ആക്ഷേപം ഉയർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ ലീല അധ്യക്ഷയായി.

ചോമ്പാൽ സ്റ്റേഷൻ ഓഫീസർ എസ് ആർ സേതുനാഥ്, ആർ സനൽ, ജഗനാഥ് ചന്ദ്ര, പി പി ശ്രീധരൻ, കെ പി ജയകുമാർ, പി ബാബുരാജ്, പി കെ ഗംഗാധരൻ, യു എ റഹീം, ടി ടി പത്മനാഭൻ, കെ എ സുരേന്ദ്രൻ, പ്രമോദ് മാട്ടാ ണ്ടി, ഹാരിസ് മുക്കാളി, പ്രദീവ് ചോമ്പാല, വി എൻ ശ്രീകല, സജീവൻ വാണിയംകുളം, എം പ്രഭുദാസ്, പുരുഷു രാമത്ത്, ടി സി തിലകൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/355125/relief-issues-related-to-national-highways-will-be-resolved)