---
title: "നാശനഷ്ടം ; തെങ്ങു വീണു  നെയ്ത് ഷെഡ് തകർന്നു"
english_title: "Damage: Coconut tree falls and damages a shed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/355484/damage-coconut-tree-falls-and-damages-a-shed-new"
published_at: "2026-04-26T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ed9f1951ba8_rtdyfghb_.jpg"
keywords: []
---

# നാശനഷ്ടം ; തെങ്ങു വീണു  നെയ്ത് ഷെഡ് തകർന്നു

> **Lead Summary:** വടകര : **[** ശക്തമായ വേനൽമഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് നെയ്ത് ഷെഡ് തകർന്നു. മണിയൂർ മാണിക്കോത്ത് ചന്ദ്രൻ പറമ്പത്തിന്റെ ഉടമസ്ഥതയിലുള്ള വീടിനോട് ചേർന്ന ഷെഡാണ് തകർന്നത്.

## Article Content

വടകര : **[** ശക്തമായ വേനൽമഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് നെയ്ത് ഷെഡ് തകർന്നു. മണിയൂർ മാണിക്കോത്ത് ചന്ദ്രൻ പറമ്പത്തിന്റെ ഉടമസ്ഥതയിലുള്ള വീടിനോട് ചേർന്ന ഷെഡാണ് തകർന്നത്.

വെള്ളി വൈകിട്ടോടെയുണ്ടായ കാറ്റിലും മഴയിലുമാണ് അപകടം നടന്നത്. കൈത്തറി ഹാൻഡ്‌ മിന്റെ മഗ്ഗം ഉൾപ്പെടെ തകർന്നു. മണിയൂർ ഹാൻഡ് വീവ് തൊഴിലാളിയായ ചന്ദ്രൻ 30 വർഷത്തിലധികമായി നെയ്ത്തുജോലി ചെയ്യുന്ന മഗ്ഗമാണ് പാടെ തകർന്നത്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്കൂൾ യുണിഫോം തുണി നെയ്യുന്നതിനായി തയ്യാറാക്കിയ പുതിയ പാവിന്റെ ഭൂരിഭാഗവും ഉപയോഗശൂന്യമായി. തൊട്ടടുത്ത പറമ്പിലെ തെങ്ങാണ് കട പുഴകി വീണത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/355484/damage-coconut-tree-falls-and-damages-a-shed-new)