---
title: "ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം"
english_title: "Kannur Vismaya Park shines in national awards; 'Most Innovative Ride' recognition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/355509/kannur-vismaya-park-shines-in-national-awards-most-innovative-ride-recognition"
published_at: "2026-04-26T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edb2142344b_edsawfx.jpg"
keywords: []
---

# ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

> **Lead Summary:** കണ്ണൂർ:**[ **വിനോദസഞ്ചാര മേഖലയിൽ നൂതന പരീക്ഷണങ്ങളുമായി ശ്രദ്ധേയമായ പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്കിന് ദേശീയതലത്തിൽ അഭിമാനകരമായ നേട്ടം. ഇന്ത്യൻ അസോസിയേഷൻ ഓഫ് അമ്യൂസ്മെന്റ് പാർക്ക് ആൻഡ് ഇൻഡസ്ട്രീസ് സംഘടിപ്പിച്ച 2024-25 ലെ നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ് ടയർ II വിഭാഗത്തിലാണ് വിസ്മയ ജേതാക്കളായത്. ആധുനിക സാങ്കേതികവിദ്യയും സുരക്ഷാ മാനദണ്ഡങ്ങളും മുൻനിർത്തി വിനോദ മേഖലയിൽ പുതുമകൾ അവതരിപ്പിച്ചതിനാണ് ഈ പുരസ്കാരം.

## Article Content

കണ്ണൂർ:**[ **വിനോദസഞ്ചാര മേഖലയിൽ നൂതന പരീക്ഷണങ്ങളുമായി ശ്രദ്ധേയമായ പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്കിന് ദേശീയതലത്തിൽ അഭിമാനകരമായ നേട്ടം. ഇന്ത്യൻ അസോസിയേഷൻ ഓഫ് അമ്യൂസ്മെന്റ് പാർക്ക് ആൻഡ് ഇൻഡസ്ട്രീസ് സംഘടിപ്പിച്ച 2024-25 ലെ നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ് ടയർ II വിഭാഗത്തിലാണ് വിസ്മയ ജേതാക്കളായത്. ആധുനിക സാങ്കേതികവിദ്യയും സുരക്ഷാ മാനദണ്ഡങ്ങളും മുൻനിർത്തി വിനോദ മേഖലയിൽ പുതുമകൾ അവതരിപ്പിച്ചതിനാണ് ഈ പുരസ്കാരം.

പാർക്കിൽ പുതുതായി അവതരിപ്പിച്ച 'റോഡിക്‌സ് റൈഡ്' ആണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ആകർഷണം. ഒരേ സമയം 24 പേർക്ക് റൈഡ് ചെയ്യാവുന്ന ഈ റൈഡിൽ, 22 മീറ്റർ ഉയരത്തിൽ കറങ്ങുന്നതിനൊപ്പം സന്ദർശകരുടെ ഇരിപ്പിടങ്ങൾ 360 ഡിഗ്രിയിൽ കറങ്ങുന്നു എന്ന സവിശേഷതയുമുണ്ട്. യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരേപോലെ ആവേശകരമായ അനുഭവം നൽകുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കേവലം വിനോദത്തിനപ്പുറം പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലും വിസ്മയ മാതൃകയാകുന്നു. സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന പാർക്കിൽ മഴവെള്ള സംഭരണിയിലെ വെള്ളം ശുദ്ധീകരിച്ചാണ് വാട്ടർ റൈഡുകൾക്കായി ഉപയോഗിക്കുന്നത്. ഓരോ മണിക്കൂറിലും ജലം ശുദ്ധീകരിക്കുകയും വാട്ടർ ലാബുകളിൽ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്ന് പാർക്ക് അധികൃതർ അറിയിച്ചു. സമ്മർ വെക്കേഷൻ പ്രമാണിച്ച് സന്ദർശകർക്കായി നിരവധി വാട്ടർ റൈഡുകളും പ്രത്യേക ഓഫറുകളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 90 48 50 60 41

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/355509/kannur-vismaya-park-shines-in-national-awards-most-innovative-ride-recognition)