---
title: "ജാതിവിവേചനത്തിനെതിരെ ആയഞ്ചേരിയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു"
english_title: "A protest rally was organized in Ayanjary against caste discrimination."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/355519/a-protest-rally-was-organized-in-ayanjary-against-caste-discrimination"
published_at: "2026-04-26T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edbd7236a86_fdged.jpg"
keywords: []
---

# ജാതിവിവേചനത്തിനെതിരെ ആയഞ്ചേരിയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ആയഞ്ചേരി : **[** അഞ്ചരക്കണ്ടി സ്വകാര്യ ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ജാതിവെറിക്കെതിരെ ആയഞ്ചേരിയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘവും ആയഞ്ചേരി എ കെ ജി സ്മാരക ഗ്രന്ഥശാലയും സംയുക്തമായി

## Article Content

ആയഞ്ചേരി : **[** അഞ്ചരക്കണ്ടി സ്വകാര്യ ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ജാതിവെറിക്കെതിരെ ആയഞ്ചേരിയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘവും ആയഞ്ചേരി എ കെ ജി സ്മാരക ഗ്രന്ഥശാലയും സംയുക്തമായി

സംഘടിപ്പിച്ച പരിപാടി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഡോ. മിനിപ്രസാദ് ഉദ്ഘാടനം ചെയ്തു. ടി കൃഷ്ണൻ അധ്യക്ഷനായി ഗോപിനാരായണൻ, അനിൽ -ആയഞ്ചേരി, സി കൃഷ്ണദാസ്, ടി ശശീന്ദ്രൻ, യു വി കുമാരൻ, കെ എൻ നാണു എന്നിവർ സംസാരിച്ചു .

ഹരീഷ് പഞ്ചമി, പി ആർ രതീഷ് എന്നിവർ കവിതകൾ ആലപിച്ചു. നാണു പാട്ടുപുര, മാലതി എന്നിവർ നാടൻ പാട്ട് അവതരിപ്പിച്ചു. ഇ സജീവൻ സ്വാഗതവും ടി എൻ മമ്മു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/355519/a-protest-rally-was-organized-in-ayanjary-against-caste-discrimination)