---
title: "'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം തുടങ്ങി"
english_title: "'A house for my classmate': Construction of 'CARE''s first house begins"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/355665/a-house-for-my-classmate-construction-of-cares-first-house-begins"
published_at: "2026-04-27T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eee7f97aec6_werdf.jpg"
keywords: []
---

# 'സഹപാഠിക്കൊരു വീട്': 'കെയർ' ആദ്യ വീടിന്റെ നിർമാണം തുടങ്ങി

> **Lead Summary:** വടകര :**[ **വീടില്ലാത്ത മേമുണ്ട സ്കൂ‌ളിലെ വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകുന്ന 'കെയർ സഹപാഠിക്കൊരു വീട് പദ്ധതിയിൽ ആദ്യ വീടിന്റെ നിർമാണ പ്രവൃത്തി തുടങ്ങി. സ്കൂ‌ളിലെ സാരംഗ് രാജീവിനായാണ് കോട്ടപ്പള്ളിയിൽ വീട് നിർമിക്കുന്നത്. കല്ലിടൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിച്ചു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ പിടിഎ, വിദ്യാർഥികൾ, മാനേജ്മെന്റ്, അധ്യാപക ജീവനക്കാർ,

## Article Content

വടകര :**[ **വീടില്ലാത്ത മേമുണ്ട സ്കൂ‌ളിലെ വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകുന്ന 'കെയർ സഹപാഠിക്കൊരു വീട് പദ്ധതിയിൽ ആദ്യ വീടിന്റെ നിർമാണ പ്രവൃത്തി തുടങ്ങി. സ്കൂ‌ളിലെ സാരംഗ് രാജീവിനായാണ് കോട്ടപ്പള്ളിയിൽ വീട് നിർമിക്കുന്നത്. കല്ലിടൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിച്ചു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ പിടിഎ, വിദ്യാർഥികൾ, മാനേജ്മെന്റ്, അധ്യാപക ജീവനക്കാർ,

പൂർവ വിദ്യാർഥികൾ, പൂർവ അധ്യാപകർ എന്നിവർ പദ്ധതിയുടെ ഭാഗമാവുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ അറിയപ്പെടുന്ന പാട്ടുകാരനായ മേമുണ്ട സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി സാരംഗ് രാജീവിന്റെയും കുടുംബത്തിന്റെയും വലിയ സ്വപ്നമാണ് ഈ പദ്ധതിയിലൂടെ യാഥാർഥ്യ മാവാൻ പോകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എൽ വി രാമകൃഷ്ണൻ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ പി ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ടി വി സഫീറ, അബ്‌ദുറഹിമാൻ, പിടിഎ പ്രസിഡന്റ് പി അരുൺ രാജ്, ആർ കെ ചന്ദ്രൻ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, ഇബ്രാഹിം ഹാജി, പി കെ ശ്രീധ രൻ, പി കെ കൃഷ്‌ണദാസ്, സി വി കുഞ്ഞമ്മദ്, എ മോഹനൻ, റഹീം, കെ സന്തോഷ്, ടി പി രജു ലാൽ, പി കെ ജിതേഷ്, എം നാരായണൻ, നെല്ലിയോട്ട് ദിപിൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/355665/a-house-for-my-classmate-construction-of-cares-first-house-begins)