---
title: "'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന് സ്വന്തം"
english_title: "'Winners': Kozhikode wins the state mini volleyball championship"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/355671/winners-kozhikode-wins-the-state-mini-volleyball-championship"
published_at: "2026-04-27T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eeeca63156f_serdfv.jpg"
keywords: []
---

# 'ജേതാക്കൾ' : സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ് കോഴിക്കോടിന് സ്വന്തം

> **Lead Summary:** വടകര: **[** ജില്ലാ വോളിബോൾ അസോസി യേഷനും വടകര വോളി കൂട്ടായ്മയും സംഘടിപ്പിച്ച സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്നുസെറ്റുകൾക്ക് കോഴിക്കോട് തൃശൂരിനെ പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ആലപ്പുഴ കണ്ണൂരിനെ പരാജയപ്പെടുത്തി മുന്നാം സ്ഥാനം നേടി.

## Article Content

വടകര: **[** ജില്ലാ വോളിബോൾ അസോസി യേഷനും വടകര വോളി കൂട്ടായ്മയും സംഘടിപ്പിച്ച സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്നുസെറ്റുകൾക്ക് കോഴിക്കോട് തൃശൂരിനെ പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ആലപ്പുഴ കണ്ണൂരിനെ പരാജയപ്പെടുത്തി മുന്നാം സ്ഥാനം നേടി.

സമാപന ചടങ്ങിൽ ജനറൽ കൺവീനർ ടി പി മുസ്തഫ അധ്യക്ഷനായി. മുൻ ദേശീയ വോളിബോൾ താരം സുർജിത്ത് ട്രോഫികൾ സമ്മാനിച്ചു. ബാബു പാലാട്ട്, കെ കെ മുസ്തഫ, ടി പി രാധാകൃഷ്ണൻ, പ്രസാദ് ഐപിഎം, സി വി വിജയൻ, വി എം ഷിജിത്ത്, ടി എച്ച് അബ്ദുൽ മജീദ്, മൂസ നാസർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/355671/winners-kozhikode-wins-the-state-mini-volleyball-championship)